
Social Media
ബിഗ് ബോസ്സ് താരം സുജോ മാത്യുവിന്റെ അമ്പരപ്പിക്കുന്ന മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ
ബിഗ് ബോസ്സ് താരം സുജോ മാത്യുവിന്റെ അമ്പരപ്പിക്കുന്ന മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

ബിഗ് ബോസ്സ് രണ്ടാം സീസണിൽ സിക്സ് പാക്ക് ബോഡി കൊണ്ട് ആരാധികമാരെ മയക്കിയ താരമാണ് സുജോ മാത്യു. പരിക്കിനെത്തുടർന്നു വിശ്രമത്തിലായിരുന്നു താരം. വിശ്രമത്തിനിടെ സുജോയ്ക്ക് ശരീരഭാരം കൂടുകയും തന്റെ മസിൽമാൻ ബോഡി നഷ്ടമാകുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും പഴയതിലും അടിപൊളിയായി തിരിച്ചെത്തിയിരിക്കുന്നയാണ് താരം. സുജോയുടെ പുത്തൻ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ
സുജോ തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ വർഷം ഒരു വലിയ പരിക്ക് കാരണം എനിക്ക് കമ്പ്ലീറ്റ് റെസ്റ്റിലേക്ക് പോകേണ്ടി വന്നു. ലോക്ക്ഡൗൺ കൂടെ ആയപ്പോൾ എന്റെ ശരീരത്തോടുള്ള എന്റെ ഫ്രസ്ട്രേഷൻ ഓരോ ദിവസവും കൂടി കൂടി വന്നു. എന്റെ പഴയ ഫോട്ടോകൾ കാണുമ്പോൾ പോലും എനിക്ക് വല്ലാത്തൊരു ഭയം തോന്നിയിരുന്നു. എന്റെ ശരീരം കണ്ണാടിയിൽ നോക്കാൻ പോലും ഇഷ്ടമില്ലാതിരുന്ന ദിവസങ്ങൾ. അപ്പോഴാണ് ഞാൻ തീരുമാനിച്ചത് എനിക്ക് എന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോണം. ഞാൻ എന്നോട് തന്നെ സത്യം ചെയ്തു, ഞാൻ ആ ഗോളിലേക്ക് എത്താൻ കഠിനമായി അധ്വാനിക്കാൻ പോകുകയാണെന്ന്,” സുജോ എഴുതി.
ഇതിനൊപ്പം താൻ പാലിച്ച ഭക്ഷണരീതിയും സുജോ ആരാധകർക്കായി പങ്കുവെച്ചു. കുറിപ്പിനൊപ്പം തന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിഡിയോയും സുജോ ഷെയർ ചെയ്തിട്ടുണ്ട്.
‘എന്റമ്മോ, എടാ ഭീകര. വൻ ആയി പോയി. well done my boy!’ വീഡിയോയുടെ താഴെ സുജോയുടെ മുൻ ബിഗ് ബോസ് സഹ-മത്സരാർത്ഥി കൂടെയായിരുന്ന ടിവി താരം ആര്യ കമന്റ് ചെയ്തു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...