ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ പിന്തുണച്ച് പ്രമുഖരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെ പരിഹസിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍.
‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’ എന്നാണ് അലി അക്ബര്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരം. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു എന്നുള്ളതാണ്. അതിനോട് അസഹിഷ്ണുത കാണിക്കുന്നത്, അതിനോട് മാത്രമല്ല ഇങ്ങനെ ഉള്ള എല്ലാറ്റിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണല്ലോ സാധാരണ സംഘപരിവാര്‍ സ്വീകരിച്ച് വരാറുള്ളത്.
അതിപ്പോ പൃഥ്വിരാജിന് മേലും കാണിക്കുന്നു എന്ന് മാത്രമേ നമ്മള് കാണേണ്ടതായിട്ടുള്ളു. ഇതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെ നമ്മുടെ നാട് നില്‍ക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരാന്‍ സന്നദ്ധരാകുകയാണ് വേണ്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...