
Malayalam
അല്ലു അര്‍ജ്ജുന്റെ പെങ്ങളായി ഐശ്വര്യ രാജേഷ് അഭിനയിക്കുന്നില്ല; ‘പുഷ്പ’യില്‍ നിന്നും താരം മാറി !
അല്ലു അര്‍ജ്ജുന്റെ പെങ്ങളായി ഐശ്വര്യ രാജേഷ് അഭിനയിക്കുന്നില്ല; ‘പുഷ്പ’യില്‍ നിന്നും താരം മാറി !

അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം നിർവഹിക്കുന്ന പാന്‍ – ഇന്ത്യന്‍ ചിത്രമായ പുഷ്പ ഇതിനോടകം തന്നെ വാര്‍ത്തകളിൽ നിറഞ്ഞു കഴിഞ്ഞു . ചിത്രത്തില്‍ അഭിനയിക്കുന്നവരും, സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ മേഖലയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയവരാണ്. അത് തന്നെയാണ് സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള വലിയ പ്രതീക്ഷയും.
ചിത്രത്തില്‍ അല്ലുവിന്റെ വില്ലനായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്നതാണ് മലയാളിൾ ചിത്രം ശ്രദ്ധിക്കാനുള്ള കാരണം. ഇത് വലിയ പ്രതീക്ഷയാണ് സിനിമയെ സംബന്ധിച്ച് ഉണ്ടാക്കിയിരിക്കുന്നത് . മറ്റൊരു പ്രധാന വേഷത്തില്‍ ഐശ്വര്യ രാജേഷ് സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും സിനിമയുടെ ശ്രദ്ധ കൂട്ടിയിരുന്നു . പൂജ ഹെജ്ഡെ നായികയായെത്തുന്ന ചിത്രത്തില്‍ അല്ലുവിന്റെ സഹോദരിയായി ഐശ്വര്യ അഭിനയിക്കുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ഐശ്വര്യയോട് തന്നെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വെല്ലുവിളിയുള്ള ഏത് കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്ന ഐശ്വര്യയ്ക്ക് നായിക വേഷം തന്നെ വേണം എന്ന് ഒരു നിര്‍ബന്ധവുമില്ല. അതേ സമയം ടൈപ് കാസ്റ്റ് ചെയ്യുന്നതിനോട് നടിയ്ക്ക് യോജിക്കാന്‍ കഴിയില്ല. നേരത്തെ നമ്മ വീട്ട് മാപ്പിള്ളൈ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയായി ഐശ്വര്യ അഭിനയിച്ചിരുന്നു.
തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ഐശ്വര്യ നിലവില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കുന്ന തിരക്കിലാണ്. അതേ സമയം പുഷ്പയുടെ ചിത്രീകരണം തെലങ്കാനയിലെ വികര്‍ബാദ് കാട്ടില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫഹദ് ഫാസില്‍ ചിത്രീകരണത്തിന്റെ ടീമിനൊപ്പം ചേര്‍ന്നത്.
about aiswarya rajesh
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...