
News
16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘അന്ന്യന്’ വരുന്നു, ഹിന്ദിയിലെത്തുന്ന ചിത്ത്രതില്‍ നായകനാകുന്നത് ഈ സൂപ്പര്‍ താരം
16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘അന്ന്യന്’ വരുന്നു, ഹിന്ദിയിലെത്തുന്ന ചിത്ത്രതില്‍ നായകനാകുന്നത് ഈ സൂപ്പര്‍ താരം

2005 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്ന്യന്. ഇപ്പോഴും പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. ഇപ്പോഴിതാ നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം പുനരവതരിക്കാന്‍ ഒരുങ്ങുകയാണ് ‘അന്ന്യന്’. ശങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘അന്ന്യനി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. നായകനാവുന്നത് രണ്‍വീര്‍ സിഗും.
റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്റ്റേഷന്’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കര്‍ പറഞ്ഞിരിക്കുന്നത്. പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും നിര്‍മ്മാണം.
സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘അന്ന്യന്’ വിക്രത്തിന്റെ കിരയറിലെയും ഏറ്റവും വലിയ ഹിറ്റ് ആണ്. കേരളത്തിലുള്‍പ്പെടെ റിലീസ് സമയത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രമാണിത്. ഹാരിസ് ജയരാജിന്റെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.
ശങ്കറിന്റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്കാര് ഫിലിംസിന്റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്ന് ആയിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിനു തന്നെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റ് ആയി മാറുകയാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...