മകള്‍ ആദ്യമായി സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയുമായി മുക്ത. കണ്മണിയുടെ ഡാന്‍സ് കാണുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷം പങ്കുവച്ചുകൊണ്ടാണ് മുക്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഡാന്‍സ് സീസണ് ഫോറിലെ വേദിയിലാണ് മുക്തയുടെ മകള്‍ ആദ്യമായി ഡാന്‍സ് ചെയ്തിരിയ്ക്കുന്നത്. അച്ഛന്റെ പെങ്ങളായ (കൊച്ചമ്മ) റിമി ടോമിയ്ക്കൊപ്പമാണ് കണ്മണിയുടെ ബാര്‍ബി ഗേള്‍ പാട്ടിനൊപ്പമുള്ള ഡാന്‍സ്. ഡാന്‍സിന്റെ ഒന്നിലധികം വീഡിയോകളും ഫോട്ടോകളും മുക്ത പങ്കുവച്ചിട്ടുണ്ട്. വളരെ അധികം സന്തോഷം നല്കിയ നിമിഷമാണെന്നും, തങ്ങള്‍ അനുഗ്രഹീതരാണെന്നും മുക്ത പറയുന്നു.
2015 ലാണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടന്നത്. റിമി ടോമിയ്ക്കൊപ്പമുള്ള സ്റ്റേജ് ഷോകളാണ് മുക്തയെയും റിങ്കുവിനെയും തമ്മില്‍ അടുപ്പിച്ചത്. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ നടന്ന വിവാഹത്തിന് ശേഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് മുക്ത. 2016 ല്‍ മുക്തയുടെയും റിങ്കുവിന്റെയും ജീവിതത്തിലേക്ക് കണ്മണിയും എത്തി. കുഞ്ഞ് ജനിച്ച ശേഷം ശരീര സൗന്ദര്യമൊക്കെ വീണ്ടെടുത്ത് ടെലിവിഷനിലൂടെ അഭിനയ ലോകത്ത് സജീവമാണിപ്പോള്‍ മുക്ത.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....