
Actor
പൃഥ്വിയുടെ നെഞ്ചിൽ കിടക്കുന്ന അല്ലിമോളുടെ പുതിയ വിശേഷം പങ്കുവെച്ച് സുപ്രിയ
പൃഥ്വിയുടെ നെഞ്ചിൽ കിടക്കുന്ന അല്ലിമോളുടെ പുതിയ വിശേഷം പങ്കുവെച്ച് സുപ്രിയ

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. പൃഥ്വിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് പൃഥ്വിയുടെ മകൾ അല്ലിയും. അല്ലി ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ പൃഥ്വിയും മകളുമുള്ളൊരു മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വിയുടെ നെഞ്ചില്‍ തല വച്ച് കിടക്കുകയാണ് അല്ലി. വെള്ളിയാഴ്ച്ച രാത്രിയിലെ വിനോദം എന്നു പറഞ്ഞാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഒളിച്ചിരിക്കുന്ന വാക്കുകള്‍ കണ്ടെത്തുകയാണ് ഡാഡയും അല്ലിയുമെന്നും സുപ്രിയ പറയുന്നു. ചിത്രം വൈറലായി മാറുകയാണ്. അതേസമയം മകളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും.
അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. എങ്കിലും അല്ലിയുടെ കുസൃതികളും മറ്റും അച്ഛനും അമ്മയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
കൊറോണയെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. ആരാധകരുടേയും പ്രിയങ്കരിയാണ് അല്ലി. ലോക്ക്ഡൗണ്‍ കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ ഡാഡയെ കാത്തിരിക്കുന്ന അല്ലിയെ കുറിച്ചുള്ള സുപ്രിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ നെഞ്ചേറ്റിയിരുന്നു.
മകളും പൃഥ്വിയും തമ്മിലുള്ള സ്നേഹം ആരുടേയും മനസ് തൊടുന്നതാണ്. നേരത്തേയും ഇരുവരുടേയും ചിത്രങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു. അതേസമയം നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി റിലീസ് കാത്തു നില്‍ക്കുന്നത്.
ബ്ലസിയുടെ ആടു ജീവിതം മുതല്‍ ജനഗണ മന, കോള്‍ഡ് കേസ്, ഭ്രമം തുടങ്ങിയ സിനിമകളാണ് പൃഥ്വി അഭിനയിച്ച് പുറത്തിറങ്ങാനായി കാത്തിരിക്കുന്നത്. വാരിയന്കുന്നന് എന്ന ബിഗ് ബജറ്റ് ചിത്രത്തോടൊപ്പം എമ്പുരാന് എന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയും തീയേറ്ററുകളിലേക്ക് എത്താനുള്ളതാണ്. ഇതിനിടെ മോഹന്‍ലാലിന്റെ ബാറോസിലും പൃഥ്വിരാജ് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
malayalam
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...