
Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗിന്നസ് പക്രു പങ്കുവെച്ച പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍; ആരാണെന്ന് തിരക്കി ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗിന്നസ് പക്രു പങ്കുവെച്ച പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍; ആരാണെന്ന് തിരക്കി ആരാധകര്‍

മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് ഗിന്നസ് പക്രു. അജയ് കുമാര്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് എങ്കിലും ഗിന്നസ് പക്രു എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഒരു മുഴുനീള ചിത്രത്തില്‍ അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ നടന് എന്ന പ്രത്യേകതയാണ് താരത്തെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ എത്തിച്ചത്. വിനയന് സംവിധാനം ചെയ്ത അത്ഭുത ദ്വീപില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിന്നസ് പക്രു ആയിരുന്നു.
ഇപ്പോഴിതാ വളരെ രസകരമായ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പെട്ടെന്നൊരു നോട്ടത്തില്‍ ഒരു പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി ആരാണെന്ന് ആര്‍ക്കും മനസ്സിലാകണമെന്നില്ല. പക്ഷേ ക്യാപ്ഷന്‍ വായിച്ചാല്‍ പെട്ടെന്ന് പിടി കിട്ടിയേക്കും. കുഞ്ഞിക്കൂനനിലെ ആ സുഹാസിനി ഇന്ന് കൂള്‍ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
കുഞ്ഞിക്കൂനന് എന്ന ചിത്രത്തില്‍ പക്രു അവതരിപ്പിച്ച കഥാപാത്രമായിരുന്നു സുഹാസിനി. കുഞ്ഞിക്കൂനന് പെണ്ണ് കാണാന്‍ എത്തുമ്പോള്‍ ഈ കൂനനെ എനിക്ക് വേണ്ട എന്ന് പറഞ്ഞ ബഹളം വെക്കുന്ന സുഹാസിനി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്ക്കുന്നുണ്ടാവും.
ആ കഥാപാത്രത്തിന്റെ ചിത്രം ഫെയ്സ് ആപ്പിലിട്ട് രൂപമാറ്റം വരുത്തിയ വേര്‍ഷനാണ് പക്രു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി രസകരമായ കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ിലീപ് ഇരട്ട വേഷത്തിലെത്തിയ ചിത്രം ആണ് കുഞ്ഞിക്കൂനന്. ഒരു സംവിധായകന് കൂടിയാണ് ഗിന്നസ് പക്രു. കുട്ടീം കോലും എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്തത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...