
Malayalam
സുമലത മാറി ജയപ്രദ ആയല്ലോ; വൈറലായി നമിതയുടെ പുത്തന്‍ ചിത്രങ്ങള്‍
സുമലത മാറി ജയപ്രദ ആയല്ലോ; വൈറലായി നമിതയുടെ പുത്തന്‍ ചിത്രങ്ങള്‍

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിതപ്രമോദ്. സീരിയലില്‍ ബാലതാരം ആയി അരങ്ങേറ്റം കുറിച്ച നമിത പിന്നീട് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ നമിതയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നത്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ആരാധകരുടെ മനം കവരുന്നത്. ഒരു ചുവന്ന ഡ്രസ്സ് ആണ് നമിത ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തില്‍ താരം അതീവ സുന്ദരി ആയിട്ടുണ്ട്. ഒരുകാലത്ത് തെന്നിന്ത്യയുടെ ഹൃദയമിടിപ്പ് ആയിരുന്ന സുമലതയോട് നമിതയെ ചിലര്‍ താരതമ്യം ചെയ്യാറുണ്ട്. നമിതയ്ക്ക് സുമലതയുടെ രൂപസാദൃശ്യം ഉണ്ട് എന്ന് പലരും എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഈ ചിത്രത്തില്‍ നമിതയ്ക്ക് മറ്റൊരാളുടെ രൂപസാദൃശ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതിപ്പോള്‍ സുമലത മാറി ജയപ്രദ ആയല്ലോ എന്നാണ് ഒട്ടുമിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നമിതയുടെ അരങ്ങേറ്റം. പിന്നീട് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പല സീരിയലുകളിലും താരം അഭിനയിച്ചു. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത ചലച്ചിത്ര മേഖലയിലേക്ക് കാല് വെക്കുന്നത്.അല്‍മല്ലു എന്ന ചിത്രമാണ് നമിതയുടെതായി അവസാനമായി തിയേറ്ററുകളിലെത്തിയത്.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...