
Actor
ബിഗ് ബോസിൽ എലിമിനേഷന്റെ പേടിയിൽ താരങ്ങൾ, ഒരാൾക്ക് പേടി കുറച്ച് കൂടുതലാണ്, കയ്യിലിരുപ്പ് കൊണ്ടല്ലേയെന്ന് വഴിപോക്കൻ !
ബിഗ് ബോസിൽ എലിമിനേഷന്റെ പേടിയിൽ താരങ്ങൾ, ഒരാൾക്ക് പേടി കുറച്ച് കൂടുതലാണ്, കയ്യിലിരുപ്പ് കൊണ്ടല്ലേയെന്ന് വഴിപോക്കൻ !

കരുക്കൾ നീക്കി തുടങ്ങി, ഇനി കളികൾ മാറും…ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ ചൂടിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും. പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഈ ആഴ്ചത്തെ എലിമിനേഷനില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ തന്നെ നോമിനേറ്റ് ചെയ്യരുതെന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയാണ് സൂര്യ മേനോന്. ഗായിക ലക്ഷ്മി ജയനുമായി സംസാരിക്കുമ്പോഴാണ് എലിമിനേഷനെ കുറിച്ചുള്ള തുറന്ന് പറച്ചില് സൂര്യ നടത്തിയത്.
‘എനിക്ക് എതിരാളികളാണ്. അതുകൊണ്ട് അവരെ നോമിനേറ്റ് ചെയ്യുകയാണെന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്. ഇപ്പോള്‍ എന്നെ ആരെങ്കിലും വിഷമിപ്പിച്ചു. അല്ലെങ്കില്‍ ഒരാള്‍ ചെയ്തത് ശരിയായില്ലെന്ന് എനിക്ക് തോന്നി. പക്ഷേ ആ പ്രശ്നത്തില്‍ ഞാന്‍ ഉണ്ടാവില്ല. എങ്കില്‍ പോലും കാഴ്ചക്കാരി എന്ന നിലയ്ക്ക് ഈ ആള് തെറ്റുകാരിയാണെന്ന് തോന്നി. ആ ഒരാളെ ആയിരിക്കും ഞാന്‍ നോമിനേറ്റ് ചെയ്യുക. പക്ഷേ ഈ ആഴ്ച എനിക്കൊന്നും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. അതിന്റെ ഒരു പോസിബിലിറ്റി പറയട്ടേ. കാരണങ്ങള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ പിന്നെ നമ്മള് പറയുന്ന ഓപ്ഷന് എന്ന് പറയുന്നത് നമ്മള് ആദ്യം ചെയ്തില്ലേ. മോശമായ മത്സരാര്‍ഥി എന്ന് തോന്നുന്നവരെ അധികം മിണ്ടാത്തവരെ, മാറി നില്‍ക്കുന്നവരെ നോമിനേറ്റ് ചെയ്യുക. അതല്ലാതെ വേറെ ഓപ്ഷന്‍സ് ഒന്നുമില്ല. ഞാന്‍ എല്ലാവരോടും പോയി സംസാരിക്കുന്നത് കാരണമുണ്ട്.
എന്റെ വീട്ടില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ഒത്തിരി കടം ഉണ്ട്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. അവര്‍ക്ക് ജോലിയൊന്നും ചെയ്യാന്‍ പറ്റില്ല. ഒരു മൂന്നാല് ആഴ്ച ഇവിടെ നിന്നാല്‍ അത്രയെങ്കിലും തുക വീട്ടില്‍ കൊണ്ട് പോകാമല്ലോ എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളു എന്ന് സുര്യ പറയുന്നു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്റെ പേര് പറയാതെ ഇരിക്കുന്നതാണെന്ന് ലക്ഷ്മി ജയന് സൂര്യയോട് തിരിച്ചും പറഞ്ഞു.
about bigboss
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...