
Malayalam
ചിരഞ്ജീവി സര്‍ജയുടെ സ്കെച്ചുമായി സംവിധായകനും മക്കളും; ഫോട്ടോ പങ്കുവെച്ച് മേഘ്ന രാജും
ചിരഞ്ജീവി സര്‍ജയുടെ സ്കെച്ചുമായി സംവിധായകനും മക്കളും; ഫോട്ടോ പങ്കുവെച്ച് മേഘ്ന രാജും

നടൻ ചിരിഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകര്‍ ഇന്ന് മേഘ്ന രാജിനെ സ്വന്തം വീട്ടിലെ ആളെ പോലെയാണ് കാണുന്നത്. മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചിരഞ്ജീവി സര്‍ജയുടെ അടുത്ത സുഹൃത്തായ സംവിധായകന്റെ മക്കളുടെ ഫോട്ടോയാണ്. മേഘ്ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിരഞ്ജീവി സര്‍ജയുടെ സ്കെച്ചുള്ള ഫോട്ടോയാണ് മേഘ്ന രാജിന്റെ ഇഷ്ടം സ്വന്തമാക്കിയത്.
സംവിധായകൻ പന്നഗ ഭരണയും ചിരഞ്ജീവിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചിരഞ്ജീവി സര്‍ജയുടെ മരണം പന്നഗ ഭരണയെ ഏറെ സങ്കടത്തിലാക്കിയിരുന്നു. എന്റെ സുഹൃത്ത് ഒപ്പമില്ലാതെ ആദ്യമായി ഒരുപാട് ദിവസങ്ങള്‍. വീണ്ടും കാണുമ്പോള്‍ ഇതിനെക്കുറിച്ച് എല്ലാം ഞാൻ നിങ്ങളോട് പറയും. ഞങ്ങളുടെ ചിരിയില്‍ നിങ്ങളുണ്ടാകും. പുഞ്ചിരിച്ചുകൊണ്ട് ജീവിതം നയിക്കാൻ ഞങ്ങള്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ് എന്നുമാണ് പന്നഗ ഭരണ ചിരഞ്ജീവി സര്‍ജ മരിച്ചത് ഉള്‍ക്കൊള്ളാനാകാതെ എഴുതിയിരുന്നത്. പന്നഗ ഭരണ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കാറുണ്ട്.
ഇത്തവണ തന്റെ അടുത്ത സുഹൃത്ത് ചിരഞ്ജീവി സര്‍ജയുടെ സ്കെച്ച് മക്കള്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് പന്നഗ ഭരണി പങ്കുവച്ചത്. ഇതാണ് മേഘ്ന രാജിന്റെയും ഇഷ്ടം സ്വന്തമാക്കിയത്. പത്ത് വർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് 2018 ൽ മേഘ്നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്. മേഘ്ന രാജിനും ചിരിഞ്ജീവി സര്ജയ്ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞ് ജനിച്ച കാര്യം എല്ലാവരെയും അറിയിച്ചത് സഹോദരൻ ധ്രുവ സര്‍ജയാണ്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മേഘ്ന രാജും കുടുംബവും.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...