വ്യത്യസ്തമായ അവതരണ രീതിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു അശ്വതി ശ്രീകാന്ത്. ഈ അടുത്താണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരം അഭിനയത്തിലേക്ക് ചുവട് വെച്ചത്. ചക്കപ്പഴത്തിലൂടെ ‘ആശ’ എന്ന കഥാപാത്രമായിരുന്നു അശ്വതി ചെയ്തത്
തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ അശ്വതി സജീവമാണ്.തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന കുറിപ്പുകൾക്ക് ഒരു പ്രത്യേക സ്വീകരണം ആണ് ആരാധകർ നൽകുക. .
ഇപ്പോൾ ഇതാ ഭർത്താവ് ശ്രീകാന്തിന് ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ ആണ് അശ്വതി പങ്കുവെച്ചത്. ‘ആദ്യത്തേത് പതിനൊന്ന് വർഷം മുമ്പത്തെ പടമാണ്. കല്യാണത്തിന് മുൻപ് ചേർത്ത് പിടിച്ച് ഫോട്ടോ എടുത്തെന്ന കുറ്റത്തിന് വീട്ടുകാര് അന്ന് കൊന്നില്ലെന്നേ ഉള്ളൂ. എന്നിട്ടും ആ പിടി വിട്ടില്ല, അന്നും ഇന്നും… (അല്ലാതെ ആ ചെറുക്കന് വേറെ പോസ് ഒന്നും അറിയാഞ്ഞിട്ടല്ല’, എന്ന ക്യാപ്ഷനിലൂടെയാണ് അശ്വതി ചിത്രങ്ങൾ പങ്ക് വച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...