
Malayalam
തെലുങ്ക് റീമേക്കില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ പ്രിയാമണി
തെലുങ്ക് റീമേക്കില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ പ്രിയാമണി

ലൂസിഫര്‍ സിനിമയുടെ തെലുങ്ക് റീമേക്കിൽ മഞ്ജു വാര്യരുടെ അവതരിപ്പിച്ച വേഷത്തില്‍ പ്രിയാമണി എത്തുന്നു. നരപ്പ എന്ന പേരിലാണ് അസുരന്റെ റീമേക്ക് തെലുങ്കില്‍ ഒരുങ്ങുന്നത്. പിന്നാലെ ചിരഞ്ജീവി ചിത്രത്തിലും പ്രിയാമണി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷമാണ് പ്രിയാമണി തെലുങ്കില്‍ അവതരിപ്പിക്കുക. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ വേഷം നടി സുഹാസിനി അവതരിപ്പിക്കും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ എത്തിയിരുന്നു. സംവിധായകന് മോഹന്‍രാജ ആണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.
. വിവേക് ഓബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന് അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന് രാം ആയി വിജയ് ദേവര്കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...