സൗത്ത് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ വളരെയധികം ഡിമാന്‍ഡ് ഉള്ള നടിയാണ് റായ് ലക്ഷ്മി. മോഡലിംഗില്‍ കൂടി ആയിരുന്നു റായ് ലക്ഷ്മി തന്റെ കരിയര്‍ തുടങ്ങിയത്. ധാരളം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തെന്നിന്ത്യന്‍ ഫിലിം ഇന്ഡസ്ട്രിയിലെ മുന്‍ നിര നായികമാര്‍ക്കൊപ്പം ഉയര്‍ന്നു വന്നത്. നെഗറ്റീവ് റോളിലും നായികാ വേഷത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പലരും ചോദിച്ചിട്ടുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍ റായ് ലക്ഷ്മിയുടെ ചില തുറന്നു പറച്ചിലുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം പറയുന്നത്. ‘ഒരുപാട് ആണ് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല..’എന്നും നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ലക്ഷ്മിയുടെ ഈ പ്രതികരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
50 ഓളം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച റായ് ലക്ഷ്മി ‘കുണ്ടക്ക മണ്ടക്ക’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായിട്ട് ബിഗ്സ്ക്രീനില്‍ എത്തുന്നത്. ശേഷം ധര്‍മ്മ പുരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ജീവ സംവിധാനം ചെയ്ത ‘ധൂം ധൂം’ എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും താരത്തെ തേടിയെത്തി. അതിനു ശേഷമാണ് മലയാള സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത റോക്ക് ആന്‍ഡ് റോളില്‍ മോഹന്‍ലാലിന്റെ നായിക ആയിട്ടായിരുന്നു ലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രം പരാജയപെട്ടെങ്കിലും ലക്ഷ്മി റായ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2009 ല്‍ നടി അഭിനയിച്ച എല്ലാ മലയാള ചിത്രങ്ങളും വിജയമായിരുന്നു. അണ്ണന് തമ്പി, ഹരിഹര്‍ നഗര്‍ 2, ഇവിടം സ്വര്‍ഗമാണ്, ചട്ടമ്പിനാട്, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നി ചിത്രങ്ങള്‍ തിയറ്ററില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറി. വാമനന് എന്ന തമിഴ് ചിത്രത്തില്‍ അതീവ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും വന്‍ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പിന്നീട് പെണ് സിങ്കം, ഇരുമ്പ് കോട്ടയ് മുരട്ട് സിങ്കം എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചു. അജിത്തിനൊപ്പം മങ്കാത്തയിലും കാഞ്ചനയിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.
ബോളിവുഡിലും റായ് ലക്ഷ്മി കൈകടത്തിയിട്ടുണ്ട്. അകിര, ജൂലി 2 എന്നീ ചിത്രങ്ങള്‍ റായ് ലക്ഷ്മിയുടെ ബോളിവുഡ് ചിത്രങ്ങളാണ്. എന്നിരുന്നാലും റായ് ലക്ഷ്മിക്ക് സൗത്ത് ചിത്രങ്ങളില്‍ നിന്നും ലഭിച്ച പേരും പ്രശസ്തിയുമൊന്നും ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല. റായ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. റായ് ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകളും വീഡിയോകളും നിങ്ങള്‍ക്ക് അവരൂടെ ഇന്‍സ്റ്റാഗ്രാമില്‍ കാണാനാകും. റായ് ലക്ഷ്മിയുടെ ബിക്കിനി ഫോട്ടോകള്‍ നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൂടുതലും ബിക്കിനിയില്‍ പ്രത്യക്ഷപ്പെടാറുള്ള റായ് ലക്ഷ്മിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ‘ഈ ശരീരം ഇങ്ങനെയാവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു, ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, എന്നും ല്ക്ഷ്മി മുമ്പ് പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...