
News
ഡേര്‍ട്ടി പിക്ച്ചര്‍ താരത്തിന്റെ മരണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് പോലീസ്
ഡേര്‍ട്ടി പിക്ച്ചര്‍ താരത്തിന്റെ മരണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് പോലീസ്

ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനര്‍ജിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇത് കൊലപാതകം അല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്യ ലിവര്‍ സിറോസിസ് രോഗിയായിരുന്നുവെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍. ആര്യയുടെ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗത്ത് കൊല്‍ക്കത്തയിലെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം പുറത്തു വന്ന നിലയിലായിരുന്നു. നടി ഒറ്റയ്ക്കായിരുന്നു ഫ്ളാറ്റില്‍ താമസം. വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി കോളിങ് ബെല്ലടിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ വാതില്‍ പൊളിച്ചാണ് പോലീസ് ഉള്ളിലേയ്ക്ക് കടന്നത്.ഫ്ളാറ്റില്‍നിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രമുഖ സിത്താര്‍ വാദകനായ നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ ബാനര്‍ജി. ദേവദത്ത ബാനര്‍ജി എന്നാണ് യഥാര്‍ഥ പേരെങ്കിലും ആര്യ ബാനര്‍ജി എന്ന പേരിലാണ് സിനിമാ മോഡലിങ് രംഗത്ത് അറിയപ്പെട്ടിരുന്നത്. ഏകസഹോദരി സിംഗപ്പൂരിലാണ് താമസം. ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...