മരണഭയം നിറഞ്ഞു നിന്ന നാളുകളില്‍ ഒപ്പമുണ്ടായിരുന്നത് അവര്‍ മാത്രം! തടിച്ചി വിളികളോട് പ്രതികരിക്കുന്നില്ല… കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന അക്കൂട്ടര്‍ എപ്പോഴും ഇങ്ങനെ തന്നെ
Published on

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കോവിഡിന്റെ പിടിയിലായത് നിരവധി പേരാണ്. അതില്‍ ഒരുപാട് പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയെയും കോവിഡ് പിടികൂടിയിരുന്നു. കോവിഡിനെ കീഴ്പ്പെടുത്തി സാധാരണ നിലയിലേയ്ക്ക് എത്തി എങ്കിലും ഭയത്തോടെ അല്ലാതെ ആ കാലഘട്ടത്തെ ഓര്‍ക്കാനാവില്ലെന്ന് പറയുകയാണ് തമന്ന.
സഹിക്കാനാകാത്ത ശാരീരിക മാനസിക അവസ്ഥകളിലൂടെയാണ് കടന്നു പോയതെന്നും നീണ്ട വിശ്രമവും ഡോക്ടര്‍മാരുമാണ് തന്നെ രക്ഷിച്ചതെന്നും താരം പറയുന്നു. കോവിഡ് ബാധയില്‍ ചികിത്സയിലായിരുന്ന സമയം, ഡോക്ടര്‍മാരും മാതാപിതാക്കളും നല്കിയ മാനസിക പിന്തുണ വലുതാണെന്നും ആ സമയം മരണഭയം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും തമന്ന പറഞ്ഞു.
ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗമുക്തയായി തിരിച്ചെത്തിയപ്പോള്‍ ശരീരം നന്നായി തടിച്ചതോടെ താരം ഒരുപാട് ട്രോളുകള്‍ക്കിരയായിരുന്നു. കോവിഡ് ബാധിതയായിരുന്നപ്പോള്‍ കഴിച്ച മരുന്നുകള്‍ കാരണമാണ് താന്‍ തടിച്ചതെന്നും മരണത്തോട് മല്ലിട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ ശരീരം വണ്ണിച്ചതിനെ പരിഹസിച്ചവരോട് ഒന്നും പറയാന്‍ ഇല്ലെന്നും പരിഭവമില്ലെന്നും താരം പറഞ്ഞു. ഒരാള്‍ കടന്നു പോയ സാഹചര്യവും അവരുടെ മാനസികാവസ്ഥയും മനസ്സിലാക്കാതെ കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നവരാണ് അക്കൂട്ടര്‍ എന്നും അവര്‍ എപ്പോഴും ഇങ്ങനെ തന്നെയായിരിക്കുമെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...