
Malayalam
അടുത്തേക്ക് ഓടിവന്നു; എന്നെ കെട്ടിപിടിച്ച് കവിളുകളില്‍ ശക്തമായി പിച്ചി; അമ്പരപ്പോടെ ഞാൻ നോക്കി നിന്നു
അടുത്തേക്ക് ഓടിവന്നു; എന്നെ കെട്ടിപിടിച്ച് കവിളുകളില്‍ ശക്തമായി പിച്ചി; അമ്പരപ്പോടെ ഞാൻ നോക്കി നിന്നു
Published on

മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു തെലുങ്ക് നടൻ സായ് കിരൺ. വാനമ്പാടിയിലെ മോഹനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കി .അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.ഇപ്പോൾ തനിക്ക് ആരാധകരിൽ നിന്ന് നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ്
വാക്കുകൾ …
കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു.പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടിയാണവര്‍ വന്നത്.ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാന്‍ എന്ന വണ്ണം അവര്‍ അടുത്തേക്ക് വരികയുണ്ടായി.വിരോധമില്ല എന്ന വിധം ഞാനും നിന്നു.എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ എന്നെ ദൃഢമായി കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ അലറി വിളിച്ചുകൊണ്ട് ഓടി മറയുകയും ചെയ്തു.കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി പോയി ഞാൻ.രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടര്‍ ബാഗ് വെയ്ക്കുകയായിരുന്നു.ഇത് മൂന്നാം തവണയാണ് ഇത്തരമൊരു സംഭവം എനിക്ക് നേരെ ഉണ്ടാകുന്നത്. ഞാന്‍ ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം സായ് പറഞ്ഞു
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...