
Malayalam
ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള് തീര്‍ത്തു പറഞ്ഞു
ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള് തീര്‍ത്തു പറഞ്ഞു

മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന സീ യു സൂണ്‍ ചിത്രം നാളെ റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്. ലോക്ക്ഡൌണ്‍ കാലത്ത് പൂര്‍ണമായും ഒരു ബില്‍ഡിങ്ങില്‍ ഷൂട്ട് ചെയ്ത ചിത്രമാണിത്. ഈ അനുഭവത്തെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞതിങ്ങനെ:
“എന്റെ ബില്‍ഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ഞാന്‍ സംസാരിച്ചുതുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളില്‍ അത് പൂര്‍ത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങള്‍ സഹകരിച്ചു. ലോക്ക്ഡൗണ്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കില്‍, ഇതേ രീതിയില്‍ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാന്‍ കാരണം ലോക്ക്ഡൗണ്‍ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടില്‍ താമസിക്കുമായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബില്‍ഡിങ്ങില്‍ താമസിച്ചു, വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.”
”ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്. വീട്ടില്‍ നിന്നുള്ള പിന്തുണയില്ലെങ്കില്‍, എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പുറത്തുപോയി ഓരോന്നും ചെയ്യാനുള്ള പ്രേരണ അവള് എനിക്ക് നല്കി. മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല, എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. എന്നെക്കാള്‍ കൂടുതല്‍ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങള്‍ കുമ്ബളങ്ങി നൈറ്റ്സ് നിര്‍മ്മിക്കുമ്ബോഴും അവളായിരുന്നു ടീമിനോട് കൂടുതല്‍ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള് തീര്‍ത്തു പറഞ്ഞു. അതുമാത്രമേ അവള് പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.”
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...