
Malayalam
കാലിക്കറ്റ് എക്സ്പ്രസ്;’ കരിപ്പൂർ വിമാനാപകടം ഇനി അഭ്രപാളിയിലേക്ക്
കാലിക്കറ്റ് എക്സ്പ്രസ്;’ കരിപ്പൂർ വിമാനാപകടം ഇനി അഭ്രപാളിയിലേക്ക്
Published on

കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടം ഇനി വെള്ളിത്തിരയിൽ കാണാം. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ.തിരക്കഥയും സംഭാഷണവും എഴുതുന്നത് മജീദ് മാറഞ്ചേരിയാണ് . അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു
മലയാളത്തിലെ പ്രമുഖ താരവും ഒപ്പം നൂറിൽപരം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും ടേക്ക് ഓഫ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...