
News
ലോക്ഡൗണില്‍ ജീവിക്കാന്‍ വേണ്ടി പഴങ്ങള്‍ വിറ്റ് ബോളിവുഡ് നടന്
ലോക്ഡൗണില്‍ ജീവിക്കാന്‍ വേണ്ടി പഴങ്ങള്‍ വിറ്റ് ബോളിവുഡ് നടന്

ലോക്ഡൗണില്‍ ജോലി ഇല്ലാതായതോടെ തെരുവുകളില്‍ പഴക്കച്ചവടം നടത്തി ബോളിവുഡ് നടന് സൊളാങ്കി ദിവാകര്‍. കഴിഞ്ഞ രണ്ട് മാസമായി ജോലി ഇല്ലാതായതോടെയാണ് സൗത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുന്നത്. വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്പനയ്ക്കിറങ്ങിയതെന്ന് നടന് എ എന്‍ ഐയോടു പറഞ്ഞു.
ആയുഷ്മാന്‍ ഖുറാനാ ചിത്രം ‘ഡ്രീം ഗേള്‍’, ‘ഹവാ’, ‘ഹല്ക്കാ’, ‘തിത്ലി’, ‘സോഞ്ചിരിയ’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍. അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നതും എല്ലാം സിനിമാവസരം കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...