Connect with us

മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..

Malayalam

മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..

മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് ഒരു വാർത്ത ഉയർന്ന കേട്ടിരുന്നു. സെലിബ്രേറ്റികൂടിയായതിനാൽ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചരവും നേടി.ഇപ്പോളിതാ മല്ലിക സുകുമാരനോട് സ്ഥാനാർത്ഥിയാകരുതെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് മല്ലിക സുകുമാരനെകുറിച്ചും, മേയർ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

വാര്‍ത്ത ശരിയാണോ എന്ന് അറിയില്ല… ചേച്ചി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന് കേട്ടു. ചേച്ചി ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അപാരമായ ബുദ്ധിയുള്ളയാളാണ് മല്ലിക ചേച്ചി. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്. എനിക്ക് ചേച്ചിയോട് ബഹുമാനമുണ്ട്.

കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച്‌ ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്.

വലയം എന്ന സീരിയലാണ് എനിക്ക് ആദ്യമായി സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. മല്ലിക ചേച്ചി ‘പെയ്ത് ഒഴിയാതെ’ എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് മല്ലിക ചേച്ചിയെ ‘വലയം’ സീരിയലിലെ നായികയാക്കിയത്. ശിവജി ചേട്ടനായിരുന്നു നായകൻ. ഇണങ്ങിയും പിണങ്ങിയും ഉളള ബന്ധമാണ് മല്ലിക ചേച്ചിയുമായി.ഞാൻ പിണങ്ങിയാലും മല്ലിക ചേച്ചി അങ്ങനെ പിണങ്ങില്ല. എപ്പോഴും ചിരിച്ച് മാത്രേ സംസാരിക്കൂ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top