ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, കഷ്ടപ്പെട്ട് പേളി
By
മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. പ്രണയജോഡികളായ ഇരുവരും വിവാഹിതരായത് അടുത്തിടെയാണ്. ഈ പ്രണയം തേപ്പിലായിരിക്കും അവസാനിക്കുന്നതെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പേളിയും ശ്രിനിഷും. ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ആദ്യം നടന്നത്. അതിന് പിന്നാലെയായാണ് പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ശ്രിനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഇപ്പോഴിതാ ശ്രീനിയൊടൊപ്പം ജീവിതം ആസ്വദിക്കുന്ന പേളി പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വയ്ക്കുന്ന വീഡിയോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിഗ്ബോസിലെത്തി പ്രണയത്തിലായ ശ്രീനിയും പേളിയും വിവാഹിതരായിട്ട് ഒരു മാസം പൂര്‍ത്തിയായ ദിവസം മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം പേളിയും ശ്രീനിയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സല്‍വാര്‍ അണിഞ്ഞ് ഷാള്‍ തലയിലിട്ട് ബിരിയാണി ഉണ്ടാക്കുന്ന പേളിയാണ് വീഡിയോയില്‍ ഉള്ളത്. ബിരിയാണി ചെമ്ബില്‍ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്ന പേളി എല്ലാവര്ക്കും ഈദ് ആശംസകളും നേർന്നിരുന്നു. എന്നാല്‍ കുറച്ചുസെക്കന്റുകള്ക്കുള്ളില് തളര്‍ന്ന് പേളി പിന്മാറുന്നതും വീഡിയോയിലുണ്ട്. ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും 15 സെക്കണ്ട് ഇളക്കിയ ശേഷം ഞാന്‍ പിന്മാറിയെന്നും എന്നാല്‍ ബിരിയാണി കഴിക്കാന്‍ താന്‍ മിടുക്കിയാണെന്നും പേളി വീഡിയോയ്ക്ക് അടിക്കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ പേളി വാചാലയായാണ് ഏറ്റവുമൊടുവിൽ പേളി എത്തിയത്. ഉപാധികളില്ലാതെ സ്നേഹിക്കൂ എന്നായിരുന്നു താരം കുറിച്ചത്. വിട്ടുകൊടുക്കലും ക്ഷമ പറയലും തമാശയും ചിരിയും ഒരുമിച്ച് ഭക്ഷണം പങ്കിടലുമൊക്കെയായി സ്നേഹിക്കൂ, എന്നാല്‍ ഇവയില്‍ എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നും പേളി കുറിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി നിങ്ങളെന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലം തരുന്നത് ദൈവമായിരിക്കുമെന്നും അത് വ്യത്യസ്തമായിരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. പേളിയുടെ പ്രണയമന്ത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പേളിയുടെ പ്രണയമന്ത്രത്തെ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ മുഖത്ത് കാണുന്ന പുഞ്ചിരി നമ്മെ സന്തോഷിപ്പിക്കുമെന്നും അത് തന്നെയാണ് മികച്ച പ്രതിഫലമെന്നുമായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതാണ് നമ്മുടെ പേളിയെന്നും ഹൃദയങ്ങളിലേക്കാണ് താരത്തിന്റെ വാക്കുകള്‍ കടന്നുചെല്ലുന്നതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. സ്നേഹം എന്നും അണ്കണ്ടീഷനാണെന്ന കാര്യത്തെ ശരിവെച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.
biriyani-pearlymani-not easy- hardworking
