ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നു തനിക്കു ഭീഷണിയുണ്ടെന്നു കലാഭവന്‍ സോബി ജോര്‍ജ്
By
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നു തനിക്കു ഭീഷണിയുണ്ടെന്നു കലാഭവന്‍ സോബി ജോര്‍ജ്. ഭീഷണിയുള്ള സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലിനു സാധിക്കില്ലെന്നും പോലീസിനു മുമ്ബാകെ എല്ലാം തുറന്നുപറയാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ”ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നാണ് വിശ്വസിക്കുന്നത്.
എറണാകുളത്തിനു പുറത്തുപോയി മൊഴിനല്‍കണമെങ്കില്‍ പോലീസ് സംരക്ഷണം വേണം. മൊഴി നല്‍കിയശേഷം വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് പത്തു മിനിട്ടിനുശേഷമാണ് ഞാന്‍ തിരുനെല്വേലിക്കു പോകുന്നതിന് അതുവഴിപോയത്. ബാലഭാസ്കറിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു വശത്തുകൂടി ഏകദേശം 20 മുതല്‍ 25 വരെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന് ഓടുന്നതു കണ്ടു. വലതു വശത്ത് അല്‍പ്പം പ്രായം തോന്നുന്ന, വണ്ണമുള്ള, ഒരാള്‍ െബെക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടുപോകുന്നുണ്ടായിരുന്നു. അപകടം കണ്ട് ഹോണ്‍ അടിച്ചെങ്കിലും അവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തോന്നി. ബാലഭാസ്കറാണ് അപകടത്തില്‍പ്പെട്ടതെന്ന് പിന്നീടാണ് അറിഞ്ഞത്. അതിനുശേഷം സുഹൃത്തും ബാലഭാസ്കറിന്റെ ബന്ധുവുമായ മധു ബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. മധു ബാലകൃഷ്ണന് പറഞ്ഞതനുസരിച്ചു പ്രകാശ് തമ്ബിയെ വിളിച്ച് ഇക്കാര്യം അറിയിച്ചു. എന്നാല്‍, അദ്ദേഹത്തില്‍നിന്നു നല്ല പ്രതികരണമല്ല ലഭിച്ചത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം താല്‍പ്പര്യം കാട്ടിയില്ല. തുടര്‍ന്ന് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പത്തു മിനിട്ടിനുശേഷം പ്രകാശ് തമ്ബി തിരിച്ചുവിളിച്ചു. ആറ്റിങ്ങല്‍ സി.ഐ. വിളിക്കുമെന്നു പറഞ്ഞ പ്രകാശ് തമ്ബി, ഇക്കാര്യം മൊഴിയായി കൊടുക്കുമോയെന്നു ചോദിച്ചു. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, ഇതുവരെ എന്നെയാരും വിളിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുമ്ബാകെ ഇക്കാര്യം പറയാന്‍ തയാറാണ്. ബാലഭാസ്കറുടെ മരണത്തില്‍ ഒട്ടേറെ സംശയമുണ്ട്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും രണ്ടു തരത്തിലാണ് പറയുന്നത്”- സോബി വ്യക്തമാക്കി.
