ആലീസ് ക്രിസ്റ്റിയെ നമുക്കെല്ലാവർക്കും അറിയാം. ടെലിവിഷന് പ്രേക്ഷകര്ക്ക് വളരെ സുപരിചിതമായ നടി. ‘സ്ത്രീപദം’, ‘കസ്തൂരിമാൻ’ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത് ജനപ്രീതി നേടിയ താരം. ഇപ്പോഴിതാ, വളരെ വിഷമകരമായ ഒരു വാർത്തയാണ് താരം പങ്കുവെക്കുന്നത്. സജിൻറെ വീട്ടിലെ, എല്ലാവരും ഓമനിച്ച് വളർത്തിയിരുന്ന നായക്കുട്ടി ചത്തുപോയതിൻറെ സങ്കടം പങ്കുവെക്കുകയാണ് നടി. ‘ഞാൻ നായ്ക്കളെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരു വ്യക്തിയായിരുന്നു, പക്ഷേ നി എന്റെ ജീവിതം മാറ്റിമറിച്ചു… ഞാൻ സ്നേഹിക്കുന്ന ആദ്യത്തെ നായക്കുട്ടി, നിനക്ക് പകരം വെക്കാൻ മറ്റാർക്കും കഴിയില്ല….
നായ്ക്കൾ വളരെ ആക്രമണകാരികളും സൗഹൃദപരവുമല്ലെന്ന് നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നു. എനിക്ക് നിന്നോടൊപ്പം 2 വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാൽ എന്റെ കുടുംബത്തിലെ മറ്റുള്ളവർ ഭാഗ്യവാന്മാരാണ്, അവർക്ക് 8 1/2 വർഷം ലഭിച്ചു, ഇപ്പോൾ എന്റെ കുടുംബം നി ഇല്ലാതെ 1 ആഴ്ച പൂർത്തിയാക്കി. ലവ് യു സോണി മോനെ… നിന്നെ സ്വർഗ്ഗത്തിൽ കാണാം. പപ്പ, അമ്മ, അച്ചാച്ച, കുക്കു ചേച്ചി & അനു ചേച്ചി ഒരിക്കലും മറക്കില്ല’…എന്നാണ് സങ്കടത്തോടെ ആലീസ് കുറിക്കുന്നത്. നായക്കുട്ടിക്കൊപ്പമുള്ള മുഹൂർത്തങ്ങൾ ചേർത്ത് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....