Connect with us

നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്.. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്! മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ?

Uncategorized

നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്.. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്! മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ?

നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്.. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്! മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ?

പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ജഗദീഷ് . അതുകൊണ്ട് തന്നെ മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടാറുണ്ട്. ഫാലിമി, നേര്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു ജഗദീഷ് കാഴ്ച്ചവെച്ചത്. ‘എബ്രഹാം ഓസ്‌ലർ’ എന്ന ചിത്രത്തിലും ജഗദീഷ് ഒരു പ്രധാന വേഷം ചെയ്തു. ഏറ്റവുമൊടുവില്‍ ഫാലിമി എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ കാഴ്ച വെച്ചത്. ഈ സിനിമയിലൂടെ മികച്ച ക്യാരക്ടര്‍ നടനുള്ള വനിതയുടെ അവാര്‍ഡ് ജഗദീഷിന് ലഭിച്ചിരുന്നു. ജഗദീഷിന് അവാര്‍ഡ് സമ്മാനിച്ചത് നടന്‍ മണിയന്‍പിള്ള രാജുവായിരുന്നു.

ചെറുപ്പം മുതല്‍ തന്റെ സുഹൃത്തായിരുന്ന ജഗദീഷിനെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ വേദിയില്‍ വെച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍. ജഗദീഷിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കളാണ്. സ്‌കൂള്‍മേറ്റ്‌സാണ്. അതിലൊക്കെ ഉപരി ജഗദീഷിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. റോഷാക്ക് കണ്ടപ്പോള്‍ ജഗദീഷിന് എന്തായാലും ഒരു അവാര്‍ഡ് കാത്തിരിക്കുന്നുണ്ടാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ അവാര്‍ഡ് പരിപാടികളില്‍ അവതാരകനായിട്ടുള്ള ആളും പാട്ട് പാടിയിട്ടുള്ള നടനുമാണ് ജഗദീഷ്. അതുപോലെ ഏറ്റവും കൂടുതല്‍ കാലം ഒരു ചാനല്‍ പരിപാടിയില്‍ ജഡ്ജ് ആയിട്ട് ഇരുന്നതും ജഗദീഷാണ്. ഇടയ്ക്ക് ഞാനിനി കോമഡിയോ സ്‌കിറ്റ് പരിപാടികളോ ചെയ്യുന്നില്ലെന്ന് ജഗദീഷ് പറഞ്ഞിരുന്നു.

അതിന് കാരണമായി പറഞ്ഞത് തനിക്ക് സീരിയസായിട്ടുള്ള റോളുകള്‍ ചെയ്യണമെന്നാണ്. കോമഡി റോളുകളില്‍ നിന്നും മാറുകയാണെന്നും പറഞ്ഞിരുന്നു. നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്. നല്ലൊരു ക്യാരക്ടര്‍ കിട്ടിയാല്‍ ചേട്ടന് അവാര്‍ഡ് കിട്ടുമെന്ന്’, ജഗദീഷിന്റെ ഭാര്യ രമ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നു. അന്ന് പറഞ്ഞത് ഞാനിപ്പോള്‍ ഓര്‍മ്മിക്കുകയാണ്. പിന്നെ എന്നെ ആകെ കൂടെ ചീത്ത വിളിച്ചിട്ടുള്ളത് ജഗദീഷിന്റെ ചേച്ചി മാത്രമാണ്. ചേച്ചി ട്രിവാന്‍ഡ്രം എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പിളായിരുന്നു. വെള്ളാനകളുടെ നാട് എന്ന സിനിമ ഇറങ്ങിയതിന് ശേഷം ചേച്ചി എന്നെ വിളിപ്പിച്ചു. ‘രാജു.. ഞാന്‍ പടം കണ്ടു. ഒന്നുമില്ലെങ്കിലും കൂടെ പഠിച്ച കൂട്ടുകാരന് ശോഭന കുളിക്കുമ്പോള്‍ ഒളിഞ്ഞ് നോക്കുന്ന വേഷമാണോ കൊടുക്കുന്നതെന്ന് ചോദിച്ചിരുന്നതായിട്ടും’, മണിയന്‍പിള്ള രാജു പറയുന്നു. പക്ഷേ ആ കഥാപാത്രം ജഗദീഷിന്റെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു. അദ്ദേഹത്തിന്റെ നല്ല വേഷവുമായിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top