ചിത്രീകരണത്തിനിടയില്‍ വരുന്ന പ്രശ്നങ്ങള്‍ എല്ലാം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മായ്ക്കാവുന്നതാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ ? മമ്മൂട്ടി വെബ് സീരീസുകളെ കുറിച്ച്
മലയാളത്തിന്റെ താരരാജാക്കന്മാരിലൊരാളാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയുടെ
തന്നെ സൂപ്പർ സ്റ്റാർമാരിലൊരാൾ. രാജ്യത്തെ നിരവധി ഭാഷകളിൽ തന്റെ അഭിനയത്തിലൂടെ ഇന്ത്യൻ സിനിമ ആരാധകർ ഒന്നടങ്കത്തെ കീഴടക്കിയ വ്യക്തി. അദ്ദേഹത്തിന്റെ തിരക്കുകളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അഭിനയം, പൊതുപ്രവര്‍ത്തനം, സിനിമയിലെ തന്നെ സംഘടനാ പ്രവര്‍ത്തനം, എന്നിങ്ങനെ നീളുന്നു അദ്ധേഹത്തിന്റെ തിരക്കുകൾ . ഇതിനിടയിലാണ് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഇപ്പോള്‍ വലിയ പ്രചാരത്തിലായിരിക്കുന്ന വെബ് സീരീസുകളെക്കുറിച്ച്, അതിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച്, മമ്മൂട്ടി അടുത്തിടെ വിദേശ മാധ്യമമായ ഖലീജ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു .
ലോകമെമ്പാടുമുള്ള സിനിമാ-ടിവി സ്നേഹികള്‍ നെഞ്ചേറ്റിയ പരമ്പരയാണ് അടുത്തിടെ അവസാനിച്ച ‘ഗെയിം ഓഫ് ത്രോണ്‍സ്’. എന്നാല്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിലെ കുറച്ചു എപിസോഡുകള്‍ കണ്ടിട്ടുണ്ട് എന്നും തന്നെ അത് ആകര്‍ഷിച്ചില്ല എന്നും മമ്മൂട്ടി വെളിപ്പെടുത്തി. മറിച്ച്, നെറ്റ്ഫ്ലിക്സ് സീരീസ് ആയ ‘ദി ക്രൌണ്‍’ ആണ് തനിക്കിഷ്ടപ്പെട്ട സീരീസ് എന്നും മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു .
ചരിത്രം കൊണ്ട് വരേണ്ടത് ഇങ്ങനെയാണ്. GoT എന്നത് ഫിക്ഷന്‍ ആണ്, The Crown എന്നത് യാഥാര്‍ത്ഥ്യവും,” ‘ദി ക്രൌണ്‍’ സീരീസിന്റെ അടുത്ത സീസണു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി പറയുന്നു.
ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II) ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് ‘ദി ക്രൌണ്‍’. ‘ദി ക്വീന്‍’ എന്ന ചലച്ചിത്രവും ‘ദി ഓഡിയന്‍സ്’ എന്ന നാടകവും ആസ്പദമാക്കിയാണ് ഈ സീരീസിന് രൂപം നല്‍കിയത്. രണ്ടു സീസണുകളിലായി ഇരുപത് എപിസോഡുകള്‍ ആണ് ‘ദി ക്രൌണിന്’ ഉണ്ടായിരുന്നത്.മമ്മൂട്ടി വ്യക്തമാക്കി .
‘Game of Thrones’ സീരീസിലെ വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു അതിന്റെ എട്ടാം സീസണിലെ നാലാം എപ്പിസോഡില്‍ കണ്ട ഒരു അല്ലെങ്കില്‍ പിഴവ്. ഒരു പീരീഡ് കഥ പറയുന്ന സീരീസിലെ ‘വാര് രംഗ’ത്തില്‍ സ്റ്റാര്‍ബക്ക്സ് എന്ന കമ്പനിയുടെ കാപ്പിക്കപ്പ് കണ്ടതാണ് വിവാദമായത്. തുടർന്ന് ‘ഗെയിം ഓഫ് ത്രോൺസ്’ നിർമാതാവ് ഉടനെ തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ സീരീസ് ഫിനാലെ എപിസോഡിലും പിഴവുകള്‍ ഉണ്ടായി. രണ്ടു പ്ലാസ്റിക് വാട്ടര്‍ ബോട്ടിലുകളുടെ രൂപത്തിലായിരുന്നു അത്. അതിനെ കുറിച്ച് മമ്മൂട്ടി പരാമര്‍ശിച്ചത് ഇങ്ങനെ:
“അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വന്ന ശ്രദ്ധക്കുറവാണത്, അല്ലെങ്കില്‍ ഒരു വിവാദം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമായ ഒരു ശ്രമത്തിന്റെ ഭാഗമായി അത് അവിടെ ചേര്‍ത്തിരിക്കുന്നതാണ്.”ചില സിനിമകളുടെ ചിത്രീകരണത്തിനിടയില്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍, സിനിമയുടെ ഭാഗം പോലുമല്ലാത്ത ചില സീനുകള്‍ ഉള്‍പ്പടെ ലീക്ക് ചെയ്യാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നെഗറ്റിവ് കാര്യങ്ങള്‍ ഉണ്ടാക്കപ്പെടും, മനപ്പൂര്‍വ്വം ചില സീനുകള്‍ ലീക്ക് ചെയ്തു പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ സിനിമയില്‍ ഇല്ലാത്ത, തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ആവും ലീക്ക് ചെയുക,” മമ്മൂട്ടി വെളിപ്പെടുത്തി.
ഗെയിം ഓഫ് ത്രോണ്‍സ് പിഴവുകള്‍ മനപ്പൂര്‍വ്വമാണോ, അതോ ശ്രദ്ധക്കുറവാണോ എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ അദ്ദേഹം ഇങ്ങനെ കൂടി ചോദിച്ചതായി മാധ്യമം പറയുന്നു.
“ ചിത്രീകരണത്തിനിടയില്‍ വരുന്ന ഇത്തരം പ്രശ്നങ്ങള്‍ എല്ലാം തന്നെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മായ്ക്കാവുന്നതാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ ?”
തിരക്കുകള്‍ക്കിടയില്‍ ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിനും മമ്മൂട്ടി സ്വതസിദ്ധമായ രീതിയില്‍ മറുപടി [പറഞ്ഞു , ‘ഇതെല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍?’ എന്നായിരുന്നു
mammootty- web series-reveals
