Connect with us

കലങ്ങിയ കണ്ണുമായി നെഞ്ചുപിടയുന്ന വേദനയുമായി ഒരക്ഷരം മിണ്ടാതെ അവസാനമായി സാപ്പിയെ ഏറെ നേരം നോക്കി നിന്നു… സാപ്പിയുടെ അവസാന നിമിഷം ഇങ്ങനെ..

Malayalam

കലങ്ങിയ കണ്ണുമായി നെഞ്ചുപിടയുന്ന വേദനയുമായി ഒരക്ഷരം മിണ്ടാതെ അവസാനമായി സാപ്പിയെ ഏറെ നേരം നോക്കി നിന്നു… സാപ്പിയുടെ അവസാന നിമിഷം ഇങ്ങനെ..

കലങ്ങിയ കണ്ണുമായി നെഞ്ചുപിടയുന്ന വേദനയുമായി ഒരക്ഷരം മിണ്ടാതെ അവസാനമായി സാപ്പിയെ ഏറെ നേരം നോക്കി നിന്നു… സാപ്പിയുടെ അവസാന നിമിഷം ഇങ്ങനെ..

സിദ്ധിഖിന്റെ മകന്റെ വിയോഗവർത്ത വളരെ വേദനയോടെയായിരുന്നു സിനിമാലോകം കേട്ടത്. ഈ വാർത്ത അറിഞ്ഞത് മുതൽ എല്ലാവരും ഓർത്തതും സിദ്ധിഖിനെ തന്നെയായിരുന്നു. കാരണം മകനുമായി അത്രയേറെ ആത്മബന്ധം തന്നെയായിരുന്നു. ഒരു കുഞ്ഞുവാവയെ നോക്കുപോലെ ആയിരുന്നു സാപ്പിയെ എല്ലാവരും കൊണ്ട് നടന്നതും. അതുകൊണ്ടു തന്നെ തളർന്നിരുന്ന സിദ്ധിഖിനെ താങ്ങിയെടുക്കാനായിരുന്നു ദിലീപും നാദിര്ഷയും ഓടിയെത്തിയത്. ഖബറടക്കം കഴിഞ്ഞു തിരികെ വീട്ടിലെത്തുംവരെ സിദ്ധിഖിന്റെ കൈപിടിച്ച് നാദിര്ഷയും ദിലീപും കൂടെ നിന്ന്. സങ്കടങ്ങൾ ഉള്ളിലൊതുക്കി വിങ്ങിപ്പൊട്ടിയ മനസുമായി നിന്ന സിദ്ധിഖിനെ താരങ്ങളെത്തി ചേർത്ത് പിടിച്ചതോടെ വിതുമ്പിക്കരഞ്ഞു. ഒരക്ഷരം മിണ്ടാതെ അവസാനമായി സാപ്പിയെ ഏറെ നേരം നോക്കി നിന്നു. കലങ്ങിയ കണ്ണുമായി നെഞ്ചുപിടയുന്ന വേദനയുമായി. സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ തീരാ വേദനയായ ദിവസമാണ് ജൂൺ 27. തന്റെ ആദ്യ കൺമണിയെ നഷ്ടമായ ദിവസം.

മകന്റെ ഖബറടക്കത്തിന് ശേഷം, പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളിൽ ഉണ്ട് മകനുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. ഭിന്നശേഷിക്കാരൻ ആയ മകനെപ്പറ്റി നടൻ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ വീട്ടിലെ എല്ലാമെല്ലാം ആയിരുന്നു സഹോദരനെന്ന് സിദ്ദിഖിന്റെ ഇളയ മകനും നടനുമായ ഷഹീൻ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. മുൻപ് ഷഹീന്റെ വിവാഹത്തിനാണ് സിദ്ദിഖിന്റെ മൂത്ത മകനെ പുറംലോകം കാണുന്നത്. റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല അടുപ്പമാണെന്നും നടൻ പറഞ്ഞിരുന്നു. ഇത് വലിയ പ്രശംസയ്ക്ക് വഴിയൊരുക്കി.

എന്നാൽ അപ്രതീക്ഷിതമായി താര പുത്രന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് എല്ലാവരും.ദിലീപ്, ഫഹദ് ഫാസില്‍, മനോജ് കെ. ജയന്‍, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, റഹ്‌മാന്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, ഷാഫി, ആന്റണി പെരുമ്പാവൂര്‍, ഇടവേള ബാബു, സായികുമാര്‍, അജയ് വാസുദേവ്, ടിനി ടോം, കുഞ്ചന്‍, അനൂപ് ചന്ദ്രന്‍, ഷാജോണ്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അബു സലീം, കൈലാശ്, സീനത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, സീമ ജി. നായര്‍, ബാദുഷ, മാല പാര്‍വതി തുടങ്ങി സിനിമാ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top