Connect with us

എനിക്ക് മോഹൻലാലിനെ കാണണം.. അവസാന ആഗ്രഹം സാധിക്കാനാകാതെ മടക്കം!

Uncategorized

എനിക്ക് മോഹൻലാലിനെ കാണണം.. അവസാന ആഗ്രഹം സാധിക്കാനാകാതെ മടക്കം!

എനിക്ക് മോഹൻലാലിനെ കാണണം.. അവസാന ആഗ്രഹം സാധിക്കാനാകാതെ മടക്കം!

ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള നടനായിരുന്ന ടി പി മാധവൻ പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ് എന്നത് ദുഖകരമായ ഒരു വാർത്തതന്നെ ആയിരുന്നു. അറുനൂറിലധികം സിനിമകളുടെ ഭാഗമായിട്ടുള്ള മാധവൻ മലയാള സിനിമയുടെ താരസംഘടന ആയ ‘അമ്മ’യുടെ ആദ്യകാല ജനറൽ സെക്രട്ടറി കൂടിയായിരുന്നു. എട്ടു വർഷത്തോളമായി ഗാന്ധി ഭവനിലെ അന്തേവാസിയായ അദ്ദേഹത്തെ കാണുവാനോ വിവരങ്ങൾ അന്വേഷിക്കുവാനോ സിനിമയിൽ നിന്നുൾപ്പെടെ അധികമാരും വരാറില്ല എന്നത് ഗാന്ധിഭവനിലെ അധികൃതർ മുൻപും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഓർമ്മ നശിച്ചുകൊണ്ടിരിക്കുന്ന മാധവന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഗാന്ധി ഭവൻ പുറത്തു വിട്ടിരുന്നത്. ഏതാണ്ട് എട്ടുവര്ഷത്തോളമായി അദ്ദേഹം ഗാന്ധി ഭവനിലാണ്. സിനിമയൊക്കെ വിട്ട് തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതാണ് അദ്ദേഹം. അവിടെവച്ചു ഒരു മുറിയിൽ കുഴഞ്ഞു വീണു. സന്യാസിമാരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി, നടക്കാൻ പറ്റുന്ന അവസ്ഥയായപ്പോൾ കേരളത്തിലേക്ക് വണ്ടി കയറ്റി വിട്ടു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ പരസഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും വയ്യാതെ കിടന്ന സമയത്താണ് സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. അങ്ങിനെയാണ് ഗാന്ധി ഭവനിൽ എത്തുന്നത്. ഗാന്ധി ഭവനിലെത്തി ആരോഗ്യം മെച്ചപ്പെട്ടതിനു ശേഷം ഒന്ന് രണ്ടു സിനിമകളിലും സീരിയലുകളിലും അവിടെനിന്നു തന്നെ പോയി അഭിനയിച്ചു. പിന്നീടാണ് അദ്ദേഹത്തിന് മറവി രോഗം പിടിപെട്ടത്. പല കാര്യങ്ങളും അദ്ദേഹത്തിന് ഇപ്പോൾ ഓർമ്മയില്ല. പ്രശസ്തനായ ഒരു ഗുരുനാഥനായ പ്രൊഫസർ എൻ പി പിള്ളയുടെ മകനാണ് അദ്ദേഹം, ഒരു വലിയ കുടുംബത്തിലെ അംഗമാണ്.

സിനിമയിൽ നിന്നും അദ്ദേഹത്തെ കാണാൻ എട്ടുവര്ഷത്തിനുള്ളിൽ ഗാന്ധി ഭവനിൽ വന്നിട്ടുള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. കെ ബി ഗണേഷ് കുമാർ, സുരേഷ് ഗോപി, ജയരാജ് വാര്യർ, മധുപാൽ അങ്ങിനെ ചുരുക്കം ചിലരാണ് ഇവിടെ വന്നിട്ടുള്ളത്. ഒരു ഓണക്കാലത്ത് നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും കൂടി വന്നു ഓണക്കോടി നൽകിയിട്ട് പോയി. ഒരുപാടാളുകളെ അദ്ദേഹം കാണാൻ ആഗ്രഹിച്ചിരുന്നു. അവസാനസമയത്ത് ഓർമ്മകൾ നശിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് മരിച്ച അച്ഛൻ കാണാൻ വന്നിരുന്നു എന്നും വളരെ സന്തോഷത്തോടെയാണ് മടങ്ങിയതെന്നും പറഞ്ഞു. “സിനിമയിലെ സഹപ്രവർത്തകരായി വിളിക്കാൻ ഇപ്പൊ ആരും ഇല്ലല്ലോ, മമ്മൂട്ടി മാത്രമല്ലേയുള്ളു, ബാക്കി എല്ലാവരും പോയില്ലേ. യേശുദാസിന്റെ പേര് മാറ്റിയിപ്പോ കേശവൻ എന്നാക്കി അത് ഞാനാണ് മാറ്റിയത്. സഹപ്രവർത്തകർ ആരും വരില്ല അവർക്ക് സമയം ഇല്ലല്ലോ, പിന്നെ റോഡ് ഇല്ലല്ലോ വരാൻ, എല്ലാ റോഡും തകർന്നു കിടക്കുവല്ലേ. പിന്നെ കലാഭവൻ മണി എന്നെ ഇന്നലെ കാണാൻ വന്നിരുന്നു” എല്ലാം ഓര്മയില്ലായ്മയുടെ പ്രശ്നമായിരുന്നു. അതേസമയം ടി.പി. മാധവനെ കാണാൻ ഗണേഷ്‌കുമാർ എത്തിയിരുന്നു. അന്ന് നടൻ പറഞ്ഞത് മോഹൻലാലിനെ കാണണം എന്നുമായിരുന്നു. ഓർമ്മകൾ നശിച്ചപ്പോഴും മോഹൻലാലിനെ മറന്നിരുന്നില്ല. എങ്കിലും അവസാന നിമിഷം മോഹൻലാലിനെ കാണണമെന്നും അത് ഗണേഷ്‌കുമാർ സാധിച്ചു കൊടുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ ആ വാക്ക് പാലിക്കാനായില്ല. ലാലേട്ടനെ കാണാതെയാണ് ടി.പി മാധവിനറെ മടക്കം

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top