Connect with us

ഇപ്പോൾ അനുഭവിക്കുന്നത് കർമ്മയുടെ ഫലം! എന്നോട് ചെയ്തത്… എണ്ണിയെണ്ണിപറഞ്ഞ് ബാല

Movies

ഇപ്പോൾ അനുഭവിക്കുന്നത് കർമ്മയുടെ ഫലം! എന്നോട് ചെയ്തത്… എണ്ണിയെണ്ണിപറഞ്ഞ് ബാല

ഇപ്പോൾ അനുഭവിക്കുന്നത് കർമ്മയുടെ ഫലം! എന്നോട് ചെയ്തത്… എണ്ണിയെണ്ണിപറഞ്ഞ് ബാല

സോഷ്യൽ മീഡിയിയൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നടൻ ബാല. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാല പൂർണ ആരോഗ്യാവാനാണ്. അദ്ദേഹം വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയും ഭാര്യയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയയോുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇതിനിടയിലാണ് അജു അലക്സുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ബാല മാപ്പ് പറയിപ്പിച്ചതിന് പിന്നാലെയാണ് വിവാ​ദം തുടങ്ങിയതും. എന്നാലിപ്പോഴിതാ നടന്റെ മറ്റൊരു വെളിപ്പെടുത്തലാണ് വൈറലാകുന്നത്.

2010 ലായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരായത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല, 2019 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. 2021 ല്‍ ബാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചു. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിൻ റിലേഷനിലാവുകയും ചെയ്തു. 2022 ലായിരുന്നു ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കിയത്. എന്നാൽ വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

ഇതുവരേയും പക്ഷേ ഇത്തരം അഭ്യൂഹങ്ങളോട് ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടില്ല. അതിനിടെ ഇപ്പോൾ ഇതാ പരോക്ഷമായി അമൃതയേയും ഗോപി സുന്ദറിനേയും വിമർശിക്കുകയാണ് അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ഇന്നേവരെ ഞാൻ ദൈവത്തെ കുറ്റം പറഞ്ഞിട്ടില്ല. ചിലർക്ക് ചില വിഷയങ്ങൾ അനുഭവിക്കണം. അപ്പോൾ അടുത്തവന്റെ കഷ്ടം മനസിലാകും. നമ്മുക്ക് ചിലപ്പോൾ അവനെ സഹായിക്കാനാകും. എനിക്ക് എന്ത് സംഭവിച്ചാലും എന്റെ മകൾ നന്നായിരിക്കണമെന്നതാണ് ആഗ്രഹം. അവളെ എന്നെ കാണിക്കാറില്ല. കോൺടാക്ട് ഇല്ല എന്ന കാണിക്കാറില്ല എന്നാണ്, രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇപ്പോഴും ഞാൻ അതിന് ശ്രമിച്ചോണ്ടിരിക്കുന്നുണ്ട്. ചെയ്ത തെറ്റിന് ഇപ്പോൾ കർമ്മ തിരിച്ച് ഉത്തരം പറയുന്നുണ്ട്. ഇപ്പോഴെങ്കിലും ജീവിതത്തിലെ കടമ എന്താണെന്ന് ചിന്തിക്കണം. അങ്ങനെ ചിന്തിക്കുമ്പോൾ അടുത്തവരുടെ ഭാവി നന്നായിരിക്കും. എന്നെ സംബന്ധിച്ച് ഗോപി സുന്ദറിനെ എനിക്ക് ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. എനിക്ക് അത് ധൈര്യത്തോടെ പറയാനാകും. അവർ തെറ്റായിട്ടുള്ള മനുഷ്യനാണ്.

എനിക്ക് അമൃതയേയും ഗോപി സുന്ദറിനേയും കുറിച്ച് സംസാരിക്കാൻ അധികാരം ഇല്ല. എന്നെ ഭയങ്കരമായി ദ്രോഹം ചെയ്തിട്ടുണ്ട്. ക്യാരക്ടർ കൂടെ ഇല്ലാത്ത മനുഷ്യനാണ്. എത്ര തോറ്റാലും ക്യാരക്ടർ ഇല്ലാതാവരുത്. വിവാഹത്തിന് മുൻപാണ് ദ്രോഹിച്ചത്. ഞാനതൊക്കെ തുറന്ന് പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല’, ബാല പറഞ്ഞു. വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ബാല തയ്യാറായില്ല. കൂടാതെ ചിലർ മനപ്പൂർവ്വം വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇവരുടെ ലക്ഷ്യമെന്നും വിമർശിക്കുകയാണ് ബാല.

‘വിവാദങ്ങൾ ചില ആളുകൾ മനപ്പൂർവ്വം ഉണ്ടാക്കുന്നതാണ്. ഞാൻ ആരെയോ ഇടിച്ചെന്ന് പറഞ്ഞായിരുന്നു അവസാന വിവാദം. അതിന് തലേ ദിവസം ഇവിടെ വന്ന് ചെമ്മീൻ കറി കഴിച്ചിട്ട് പോയാളാണ്. അന്നേ ദിവസം രാത്രിയാണ് വിവാദം വന്നത്. വിവാദമുണ്ടാക്കി അതിൽ പബ്ലിസിറ്റി കണ്ടെത്തി കാശുണ്ടാക്കുന്ന മൂന്നാകിട കളിയാണത്. മറ്റുള്ളവരെ വളർത്തി നമ്മളും ജീവിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ജീവിതം തകർത്ത് അതിൽ കാശുണ്ടാക്കി ജീവിക്കുന്ന ജീവിതം മൂന്നാംകിട ജീവിതമാണ്. അങ്ങനെ ഉള്ളവരുടെ പേര് പറഞ്ഞാൽ അവർക്ക് അത് ഗുണം ചെയ്യും. നെഗറ്റീവ് പബ്ലിസിറ്റിയാണ് അവർ ആഗ്രഹിക്കുന്നത്. റിവ്യൂകൾ വലിയ പടങ്ങളെ ബാധിക്കില്ല.

പക്ഷേ ചെറിയ പടങ്ങളെ ബാധിക്കും. പ്രൊഡ്യൂസർ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുക്കുന്നത്. എത്ര പേരുടെ കഷ്ടപ്പാടുണ്ടാകും. ചുമ്മാ വന്നിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. സാധാരണ ജനങ്ങൾ ആണ് സിനിമയെ ജഡ്ജ് ചെയ്യുന്നത്. റിവ്യൂ പറയാം. പക്ഷേ അൽപം മര്യാദയിൽ അത് പറഞ്ഞൂടെ. പടം മോശമാണെങ്കിൽ മോശമെന്ന് പറഞ്ഞോളൂ, പക്ഷേ മാന്യതയോടെ പറയണം. മൂവി റിവ്യൂ എന്ന പേരിൽ വ്യക്തി ജീവിതത്തെ വിമർശിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്.ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ടെനിക്ക്. ഞാൻ ചാരിറ്റി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത് മറ്റുള്ളവർക്ക് ഇൻസ്പെയർ ചെയ്യാനാണ്. ഞാൻ ചാരിറ്റി ചെയ്തിട്ടാണ് സിനിമയിലേക്ക് വന്നത്.

അല്ലാതെ മറിച്ചല്ല. സിനിമ ഇൻഡസ്ട്രിയൽ തന്നെ നിരവധി പേരെ ഞാൻ സഹായിച്ചിട്ടുണ്ട്. തമിഴ് സിനിമയിലേക്ക് തിരിച്ചുപോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഞാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത്. പിന്നെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഡിപ്രഷൻ പോലുള്ള സാഹചര്യങ്ങളും ഉണ്ടായി. അതോടെ ആ അവസരം നഷ്ടമായെന്നും നടൻ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top