Connect with us

ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്! കാളിദാസിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി…

Uncategorized

ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്! കാളിദാസിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി…

ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്! കാളിദാസിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി…

ജയറാം പാർവതി ദമ്പതിമാരുടെ മൂത്തമകൻ കൂടിയായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നുകൊണ്ട് സിനിമയിലേക്ക് എത്തിയപ്പോൾ നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. അടുത്തിടെ ആയിരുന്നു ജയറാമിന്റെ ഇളയമകൾ മാളവിക ജയറാമിന്റെ വിവാഹം അത്യാഡംബരപൂർവ്വം നടന്നത്. വിവാഹച്ചടങ്ങിൽ ഏറ്റവും തിളങ്ങിയത് കാളിദാസും കാമുകി തരിണി കലിംഗരായരുമാണ്. അന്നുമുതൽ ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് കാളിദാസ് ജയറാമിന്റേത്. എന്നാലിപ്പോഴിതാ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയെത്തുകയാണ്. തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.

ഇതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ക്ഷണക്കത്ത് നൽകാത്തതിൽ ചിലർ വിമർശിക്കുന്നുമുണ്ട്.കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. തമിഴ് ആചാരപ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. രണ്ട് വർഷം മുൻപാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടിയിരുന്നു. ഇന്ത്യൻ ടു ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top