Connect with us

സിനിമ കാണാന്‍ പോയപ്പോള്‍ സ്‌നേഹിച്ച പെണ്ണ് മറ്റൊരാളുടെ കൂടെ തിയ്യേറ്ററിൽ !! തകർന്നു പോയ ശ്രീനിഷ്

Interviews

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു പ്രണയമാണ് പേളിയുടെയും ശ്രീനിഷിന്റെയും. അവതാരികയായി പ്രേക്ഷക ഹൃദയം മുന്നേ തന്നെ കീഴടക്കിയ താരമാണ് പേളി മാണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ശ്രീനിഷ് അരവിന്ദ്‌. ഇവര്‍ തമ്മിലുള്ള പ്രണയം ബിഗ്‌ ബോസില്‍ കൂടി തുറന്നു പറയുകയും ആരാധകര്‍ അത് ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്‌തു. പേളി ശ്രീനിഷ് പ്രണയം ഉടന്‍ വിവാഹത്തില്‍ കലാശിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു തുടങ്ങി. ഈ അവസരത്തില്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിഷ്.

ചെന്നൈയില‍െ കോളെജ് പഠനകാലത്തെ പ്രണയമാണ് താരം ഒരു ചാനല്‍ ഷോയില്‍ പങ്കുവച്ചത്. തന്റെ ജൂനിയറായി കോളേജില്‍ പഠിക്കുകയും ഒരേ ബസില്‍ യാത്ര ചെയ്യുകയും ചെയ്ത പെണ്‍കുട്ടി മനസ് കീഴടക്കിയ കഥയാണ്‌ ശ്രീനിഷ് തുറന്നു പറഞ്ഞത്. പെണ്‍കുട്ടികളുമായി അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു തന്റേതെന്നും ഭയങ്കര നാണമായിരുന്നുവെന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

“കോളെജിലേക്ക് പോകുന്ന ബസില്‍ അവളെ ദിവസവും കാണും. ഞങ്ങള്‍ ഒരു റൂട്ടിലായിരുന്നു യാത്ര ചെയ്തിരുന്നത്. അവള്‍ ഉണ്ടെങ്കിലെ ഞാന്‍ ആ ബസ്സില്‍ കയറുമായിരുന്നൊള്ളു. പക്ഷെ ഞാന്‍ അവളോട് ഒന്നും പറഞ്ഞില്ല. പിന്നീട് എല്ലാം തുറന്നുപറയാം എന്ന് വിചാരിക്കുന്ന സമയത്താണ് മന്‍മദന്‍ എന്ന സിനിമ കാണാന്‍ തീയറ്ററില്‍ പോയത്. അന്ന് ആ സിനിമ കാണാന്‍ അവളും വന്നിരുന്നു. പക്ഷെ,ആ കുട്ടി അവളുടെ കാമുകനൊപ്പമാണ് സിനിമ കാണാനെത്തിയത്.” – ചിരിയോടെ ശ്രീനീഷ് പറഞ്ഞു.

Srinish about his first love

More in Interviews

Trending

Recent

To Top