Connect with us

ഗബ്രി പോയതിന് പിന്നാലെ അഭിഷേകിനെ ഇഷ്ട്ടം; കല്യാണ ആലോചനയുമായി ജാസ്മിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്….

Bigg Boss

ഗബ്രി പോയതിന് പിന്നാലെ അഭിഷേകിനെ ഇഷ്ട്ടം; കല്യാണ ആലോചനയുമായി ജാസ്മിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്….

ഗബ്രി പോയതിന് പിന്നാലെ അഭിഷേകിനെ ഇഷ്ട്ടം; കല്യാണ ആലോചനയുമായി ജാസ്മിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്….

ബിഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തി ഒന്ന് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഇരുപത്തഞ്ച് ദിവസങ്ങളോളം മാത്രമാണ് ഫൈനലിന് ഉള്ളത്. ഈ അവസരത്തിൽ ടിക്കറ്റ് ടു ഫിനാലെയും നടക്കുകയാണ്. ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ ജാസ്മിന്‍. ഗബ്രിയുമായുള്ള കോംമ്പോ മുതല്‍ വൃത്തിയില്ലായ്മ, മോശം രീതിയിലുള്ള സംസാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആളുകള്‍ രൂക്ഷ വിമർശനമാണ് ജാസ്മിനെതിരെ ഉന്നയിക്കാറുള്ളത്. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കില്‍ ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവുന്നത് ജാസ്മിന്‍ ആയിരിക്കുമെന്ന് പലപ്പോഴായി പ്രേക്ഷകര്‍ പറയാറുള്ളതാണ്. ​

ഗബ്രി ഷോയിൽ നിന്നും പുറത്തായ ശേഷം വീണ്ടും പഴയ രീതിയിൽ കളിച്ച് വരുന്ന ജാസ്മിനെ കാണുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ച് വോട്ട് പിടിക്കാൻ ശ്രമം നടത്തിയെന്നതാണ് പ്രേക്ഷകർക്കിടയിൽ ജാസ്മിനെ നെ​ഗറ്റീവാക്കിയത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് എത്തിയത്. എന്നാൽ അതെല്ലാം മറന്നുള്ള പെരുമാറ്റമാണ് താരം പിന്നീട് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഫാമിലി വീക്ക് പൂർത്തിയായശേഷം ജാസ്മിൻ, അഭിഷേക്, ജിന്റോ, റിഷി എന്നിവരെല്ലാം കൂടി ചേർന്ന് ഇരുന്ന് നടത്തിയ ചില സംഭാഷണങ്ങളാണ് വൈറലാകുന്നത്. അതിനിടയിൽ വിവാഹത്തെ കുറിച്ച് സംസാരിക്കവെ തന്റെ സ്വഭാവമുള്ള ആളെ താൻ കല്യാണം കഴിക്കില്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. തനിക്ക് പരിചയമുള്ള ചിലർ ഉണ്ടെന്നും അവർ ജാസ്മിന് നല്ല മാച്ചാണെന്നും അപ്പോൾ ജിന്റോ പറയുന്നുമുണ്ട്.

എനിക്ക് അറിയാവുന്ന രണ്ട് മൂന്ന് ആളുകളുണ്ട്… ചങ്ക് ബ്രോസ്. അവരൊക്കെ വേരെ ലെവലാണ് മോനെ… ജാസ്മിന്റെ ലെവലിൽ പിടിക്കാൻ പറ്റിയ ആളാണ് എന്നാണ് ജിന്റോ പറഞ്ഞത്. എന്നാൽ ഏത് ലെവലിൽ ഉള്ളയാളാണെങ്കിലും തനിക്ക് വേണ്ടെന്നാണ് ജാസ്മിൻ പറഞ്ഞത്. എന്റെ സ്വഭാവമുള്ള ആളെ ഞാൻ കല്യാണം കഴിക്കില്ല.

എന്റെ ഈ കൊണം അണ്ടർസ്റ്റാന്റ് ചെയ്യുന്ന എന്റെ ഓപ്പോസിറ്റ് ക്യാരക്ടറുള്ള ആളെ കല്യാണം കഴിക്കാനാണ് എനിക്ക് താൽപര്യം. ഞാൻ വിചാരിച്ചത് അഭിഷേകിനെ കല്യാണം കഴിക്കാമെന്നാണ് എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ എന്റെ ജീവിതം നായ നക്കി എന്നായിരുന്നു അഭിഷേകിന്റെ കൗണ്ടർ. ഉടൻ എന്താണ് തനിക്ക് കുറവ് എന്നാണ് അഭിഷേകിുനോട് ജാസ്മിൻ ചോദിച്ചത്. കുറവുകളേയുള്ളുവെന്നായിരുന്നു അഭിഷേകിന്റെ മറുപടി.

ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.​ഗബ്രി പുറത്തായശേഷമാണ് സഹമത്സരാർത്ഥികളുമായി സംസാരിക്കാനും ഇടപഴകാനും ജാസ്മിൻ സമയം കണ്ടെത്തി തുടങ്ങിയത്. അതിന് മുമ്പ് ​ഗബ്രിക്കൊപ്പം മാറിയിരുന്നായിരുന്നു ജാസ്മിന്റെ സംസാരം. അതുകൊണ്ട് സഹമത്സരാർത്ഥികൾക്കും ജാസ്മിനും ​ഗബ്രിയും അപരിചിതരായ രണ്ടുേപേരെ പോലെയായിരുന്നു.

ഗബ്രിയുമായി ജാസ്മിൻ കൂടുതൽ അടുത്തതോടെ പുറത്ത് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ എന്ന വ്യക്തി വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ച് കുറിപ്പ് പങ്കിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാ​ഗമായി മകളെ കാണാൻ ഹൗസിലേക്ക് വന്ന ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞ പല കാര്യങ്ങളും ജാസ്മിനെ മാത്രമല്ല പ്രേക്ഷകരേയും ആശ്ചര്യപ്പെടുത്തി.

അതിൽ ഒന്ന് അഫ്സലാണ് തങ്ങളെ എയർപോട്ടിൽ കൊണ്ടുവിട്ടതെന്നതായിരുന്നു. കൂടാതെ അഫ്സൽ നൽകിയതെന്ന് പറയപ്പെടുന്ന പാവയുമായാണ് ജാസ്മിന്റെ മാതാപിതാക്കൾ ഹൗസിൽ എത്തിയത്. മാതാപിതാക്കൾ പോകാൻ നേരം അഫ്സലിനോട് തന്റെ അന്വേഷണം പറയണമെന്നും ജാസ്മിൻ പറയുന്നുണ്ട്.

ഗബ്രിയുമായി ജാസ്മിൻ കൂടുതൽ അടുത്തതോടെ പുറത്ത് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ എന്ന വ്യക്തി വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ച് കുറിപ്പ് പങ്കിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാ​ഗമായി മകളെ കാണാൻ ഹൗസിലേക്ക് വന്ന ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞ പല കാര്യങ്ങളും ജാസ്മിനെ മാത്രമല്ല പ്രേക്ഷകരേയും ആശ്ചര്യപ്പെടുത്തി.

അതിൽ ഒന്ന് അഫ്സലാണ് തങ്ങളെ എയർപോട്ടിൽ കൊണ്ടുവിട്ടതെന്നതായിരുന്നു. കൂടാതെ അഫ്സൽ നൽകിയതെന്ന് പറയപ്പെടുന്ന പാവയുമായാണ് ജാസ്മിന്റെ മാതാപിതാക്കൾ ഹൗസിൽ എത്തിയത്. മാതാപിതാക്കൾ പോകാൻ നേരം അഫ്സലിനോട് തന്റെ അന്വേഷണം പറയണമെന്നും ജാസ്മിൻ പറയുന്നുണ്ട്. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയാൽ ജാസ്മിന്റെ വിവാഹമുണ്ടാകുമെന്ന തരത്തിലാണ് മാതാപിതാക്കൾ സംസാരിച്ചത്.

ജാസ്മിൻ ​​ഗബ്രിയോട് ഹൗസിനുള്ളിൽ വെച്ച് പ്രണയം പറഞ്ഞുവെങ്കിലും ​ഗബ്രി അത് അപ്പോൾ തന്നെ നിരസിച്ചിരുന്നു. ജാസ്മിനെ തനിക്ക് വിവാഹം കഴിക്കാൻ പറ്റില്ലെന്നാണ് ​ഗബ്രി പറഞ്ഞത്. കെട്ടിപിടിച്ചതും ചുംബിച്ചതുമെല്ലാം ഒരു സുഹൃത്ത് എന്ന രീതിയിലാണെന്നും ​ഗബ്രി പറഞ്ഞിരുന്നു. എവിക്ടായി പുറത്ത് വന്നശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇത് തന്നെയാണ് ​ഗബ്രി ആവർത്തിച്ച് പറഞ്ഞിരുന്നത്.

More in Bigg Boss

Trending

Malayalam