Connect with us

മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി, കാരണം; തുറന്ന് പറഞ്ഞ് മണിയന്‍പിളള രാജു

Malayalam

മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി, കാരണം; തുറന്ന് പറഞ്ഞ് മണിയന്‍പിളള രാജു

മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി, കാരണം; തുറന്ന് പറഞ്ഞ് മണിയന്‍പിളള രാജു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായുമെല്ലാം മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടന്‍ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു.

വര്‍ഷങ്ങളായി സിനിമയില്‍ തുടരുന്ന അദ്ദേഹത്തിന് സിനിമയില്‍ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയന്‍പിള്ള രാജു. ഇതില്‍ മോഹന്‍ലാലുമായി സിനിമയില്‍ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂള്‍ കാലഘട്ടത്തില്‍ മോഹന്‍ലാലിനെ ആദ്യമായി നാടകത്തില്‍ അഭിനയിപ്പിച്ചത് മണിയന്‍പിള്ള രാജുവാണ്. പിന്നീട് സിനിമയില്‍ എത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചു

90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍ മണിയന്‍പിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇത്രയും കാലം എന്തുകൊണ്ട് മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്തില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍. എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകള്‍ പറയാറുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മില്‍ കാണാറുണ്ടെന്നും, എന്നാല്‍ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയില്‍ എന്നെക്കൂടെ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ തോന്നാറില്ലെന്നും താരം പറഞ്ഞു.

ഒന്നുകില്‍ തനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കില്‍ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ‘മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി. ഞങ്ങള് തമ്മില്‍ എന്നും ഫോണ്‍ വിളിച്ച് സംസാരിക്കു, തമാശകള്‍ പറയും, ഇടയ്‌ക്കൊക്കെ കാണും.

പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയില്‍ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാന്‍ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാന്‍സ് ചോദിക്കാറില്ല. അങ്ങനെ എല്ലാ സിനിമയിലും ചാന്‍സ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവര്‍ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാന്‍ തോന്നാറില്ല. ഒന്നുകില്‍ എനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കില്‍ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതില്‍ വിഷമമൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.

മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന അദ്ദേഹം ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാളത്തിലെ തിരക്കുള്ള ഒരു നിര്‍മാതാവ് കൂടിയാണ്.

താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ സിനിമയാണ്. ചിത്രത്തില്‍ ശോഭനയാണ് നായിക. ചിത്രം മികച്ചൊരു സിനിമയായിരിക്കുമെന്നും സെറ്റില്‍ ഒരുമിച്ചിരിക്കുമ്പോള്‍ പഴയ കഥകളെല്ലാം തങ്ങള്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെറ്റില്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ പഴയ കഥയൊക്കെ പറയാറുണ്ട്. അതൊരു ഗംഭീര സിനിമയാണ്. എന്റെ കഥാപാത്രവും നല്ലൊരു വേഷമാണ്. ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈം ടേബിള്‍ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ശോഭന പറഞ്ഞു, അവര്‍ എട്ട് മണിക്ക് ഉറങ്ങും. എന്നിട്ട് രാവിലെ മൂന്ന് മണിക്ക് എണീക്കുമെന്ന്. വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് നടന്ന് പോയിട്ട് ആറു മണിവരെ അവിടെ നിന്ന് തിരിച്ചുവരും,’മണിയന്‍പിള്ള രാജു പറയുന്നു.

മോഹന്‍ലാല്‍ പിന്നെ ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒരാളാണ്. ഒരു പരിചയമില്ലാത്ത ആള് വന്നാലും അയാള്‍ രണ്ട് മിനിറ്റ് കൊണ്ട് കമ്പനിയാവും. ഒരു ഡയറക്ടറുടെ കൂടെ അഭിനയിക്കാന്‍ ചെന്ന് കഴിഞ്ഞാല്‍ ആ സംവിധായകന് പിന്നെ വേറൊരു നടനെ വെച്ച് സിനിമ എടുത്താല്‍ അത്രയും സമാധാനവും തൃപ്തിയും ഉണ്ടാവില്ല. കാരണം മോഹന്‍ലാല്‍ അത്രയും നന്നായി സഹകരിക്കുന്ന ഒരാളാണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

More in Malayalam

Trending