Connect with us

ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് വിജയിയോട് തുറന്നുപറഞ്ഞിട്ടുണ്ട്; പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്; ദേവികയും വിജയിയും!

serial news

ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് വിജയിയോട് തുറന്നുപറഞ്ഞിട്ടുണ്ട്; പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്; ദേവികയും വിജയിയും!

ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് വിജയിയോട് തുറന്നുപറഞ്ഞിട്ടുണ്ട്; പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്; ദേവികയും വിജയിയും!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരാൾ മിനിസ്‌ക്രീൻ രംഗത്ത് അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോൾ മറ്റേയാൾ ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനായി പ്രേക്ഷരുടെ ഇടയിൽ താരമായി. ഇപ്പോൾ രണ്ടാളും പാട്ടുപാടാറുണ്ട്.

അഭിനയവും പാട്ടും ഒന്നിച്ചപോലെ രണ്ടാളും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ സന്തോഷിച്ചത് ഇവരുടെ ആരാധകർ തന്നെയാകും . ഇപ്പോൾ ഇരുവരും ജീവിതത്തിലേക്ക് പുതിയ ഒരാളെക്കൂടി എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്,.

ഇതിനിടയിൽ വിവാഹ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രണ്ടാളും. ആളുകൾ കൂടുതലായും എന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്റെ വിവാഹത്തിന് ശേഷമാണെന്ന് എനിക്ക് തോന്നാറുണ്ട്. വിവാഹത്തിന് ശേഷം ഞാൻ നന്നായി.

‘മാഷിനെ കല്യാണം കഴിച്ചപ്പോഴേക്കും എന്റെ സ്വഭാവത്തിലെ ഉഡായിപ്പുകളൊക്കെ മാറി. സ്വാതന്ത്ര്യം ആവശ്യത്തിലധികം തന്നിട്ടുണ്ട്. ഇപ്പോൾ എല്ലാവരും വിജയ് മാധവിനെ മാഷെ എന്നാണ് വിളിക്കുന്നത്. മാഷ് ഭയങ്കര സീരിയസാണ്.

Also read;

എന്നെ കല്യാണം കഴിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ മൂപ്പർക്ക് മനസിലായി ഇനി ഞാൻ സീരിയസായി ഇരുന്നിട്ട് കാര്യമില്ലെന്ന്. അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഓപ്പസിറ്റാണ് ഞാൻ. അതുകൊണ്ട് തന്നെ ഞങ്ങൾ‌ ഒരുമിച്ച് എവിടെയെങ്കിലും പോയാൽ മാഷ് കുടുങ്ങിപ്പോവുകയാണ്.

മൂപ്പര് കൃത്യമായി ഒറ്റ വാക്കിൽ മാത്രമെ ഉത്തരം പറയാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതൊക്കെ മാറി അദ്ദേഹം നന്നായി തമാശ പറയുകയൊക്കെ ചെയ്യും. കല്യാണത്തിന് മുമ്പ് ഞാൻ വിജയിയെ കുറിച്ച് മനസിലാക്കിയത് വളരെ സീരിയസായ, അഹങ്കാരിയായ വ്യക്തിയാണ് വിജയ് എന്നാണ്.

ഞാൻ അങ്ങനെയാണ് കണ്ടിരുന്നത്. എന്റെ കുടുംബക്കാർ എന്നോട് വിജയിയെ കുറിച്ച് ചോദിച്ചപ്പോൾ എന്തായാലും കല്യാണം കഴിക്കാൻ പോവുകയാണ്… ഇനി കുഴപ്പമില്ല. ഞാൻ സഹിച്ച് ജീവിച്ചോളം എന്നാണ് അവർക്ക് മറുപടി കൊടുത്തത്.

മാഷെ ഞാൻ താങ്കളെ ​ഗതികേടുകൊണ്ടാണ് കല്യാണം കഴിക്കുന്നതെന്ന് അ​ദ്ദേഹത്തോട് തന്നെ ഞാൻ പറഞ്ഞിരുന്നു. ഒരാളുടെ സ്വഭാവം മാറ്റിയെടുത്ത് കൊണ്ടുവരുന്നതിനോട് എനിക്ക് താൽപര്യമില്ല. ഒരാൾ എങ്ങനെയാണോ അതുപോലെ തന്നെ അയാൾ ഇരിക്കണം എന്നതാണ് എന്റെ പോളിസി. ആ വ്യക്തിയെയാണ് ഞാൻ സ്നേഹിക്കുന്നത്.’

‘അതുകൊണ്ട് തന്നെ നിങ്ങൾ മാറിയെ പറ്റുവെന്നൊന്നും ഞാൻ വാശിപിടിക്കാറില്ല. സീറോ പെർസന്റേജ് എക്സ്പറ്റേഷനിലാണ് ഞങ്ങൾ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോൾ ജീവിതം അടിപൊളിയാണ്. വിവാഹത്തിന് ശേഷമാണ് ഞാൻ റിയാലിറ്റിയിൽ ജീവിക്കാൻ തുടങ്ങിയത്. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മാഷ് ആദ്യം വിശ്വസിച്ചില്ല.

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ‌ എന്റെ ഭർത്താവിന് പോലും ഇല്ലാത്ത എക്സൈറ്റ്മെന്റ് ഞാൻ സുരേഷ് ​ഗോപി ചേട്ടനിലും അദ്ദേഹത്തിന്റെ ഭാര്യയിലും കണ്ടു. അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും കുറച്ച് എടുത്ത് എനിക്ക് വായിൽ വെച്ച് തരികയും ചെയ്തു.

also read;
Also read;

അന്ന് എനിക്ക് കണ്ണൊക്കെ നിറഞ്ഞിരുന്നു. ​ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞ ശേഷമാണ് മാഷിന്റെ സ്നേഹം എനിക്ക് മനസിലായത്. അനങ്ങിയാൽ ഞാൻ ഇമോഷണലാകും. പിന്നെ മാഷിന്റെ സഹോദരി അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് കൊടുത്ത ശേഷം മാഷ് ഒരുപാട് മാറി.

ഇത്രയും നല്ല ആളെയാണല്ലോ ഞാൻ കല്യാണം കഴിച്ചതെന്നോർന്ന് ​ഗുരുവായൂരപ്പന് മുന്നിൽ നിന്ന് കരഞ്ഞു. പ്രെഗ്നന്റ് ആയതിന് ശേഷമാണ് പരസ്പരം മനസിലാക്കി തുടങ്ങിയത്. നീ എനിക്ക് പ്രസവിച്ച് തന്നാമതി ഞാൻ നോക്കിക്കോളാമെന്ന് മാഷ് പറ‍ഞ്ഞിട്ടുണ്ട്. എനിക്ക് പെൺകുട്ടിയെയാണ് ഇഷ്ടം. മാഷ് നല്ല ജെനുവിനാണ്…. ബുദ്ധിയുണ്ട്’ ദേവിക പറ‍ഞ്ഞു.

അന്ന് ഞാൻ പറഞ്ഞിരുന്നു ​ഗതികേട് കൊണ്ട് വിവാഹം കഴിക്കേണ്ടതില്ല. സഹിച്ച് ഒരാൾ ജീവിക്കുന്നതിനോട് എനിക്ക് താൽപര്യമില്ലെന്ന്. എന്റെ കാഴ്ചപ്പാടിൽ ഞാൻ പെർഫെക്ടാണെന്ന തോന്നലുള്ളതുകൊണ്ട് എനിക്ക് കുറ്റബോധം തോന്നിയില്ല. സ്വഭാവം മാറ്റണമെന്നൊന്നും ദേവിക പറഞ്ഞിട്ടില്ല. ഞാൻ എല്ലാത്തിലും അഭിപ്രായം പറയുകയും ലോകം തന്നെ മാറ്റി മറിക്കണമെന്നും ചിന്തിയുള്ള ആളായിരുന്നു.

also read;

പക്ഷെ ദേവിക ഭയങ്കര പോസിറ്റീവായിട്ടുള്ള ആളാണ്. വഴക്ക് കൂടിയാലും ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ദേവിക പഴയ പോലെ തന്നെയാകും. പക്ഷെ എനിക്ക് എല്ലാം പറഞ്ഞ് ക്ലാരിറ്റി വരുത്തിയ ശേഷമെ ഉറങ്ങാൻ പറ്റൂ. എനിക്ക് സ്നേഹിക്കാൻ അറിയാം. പക്ഷെ മറ്റുള്ളവർ ചിന്തിക്കുന്ന രീതിയിൽ ഞാൻ അവരെ സ്നേഹിക്കില്ല. ദേവിക നിർബന്ധിച്ചിട്ടല്ല…. പക്ഷെ ഞാൻ ദേവികയെ കണ്ട് ഒരുപാട് മാറി.’

വെറുതെ കരയുമായിരുന്നു ദേവിക. എന്റെ ലൈഫിലേക്ക് ഒരു ആർട്ടിസ്റ്റാണല്ലോ വന്നത് അതുകൊണ്ടാണ് നായികയെന്ന് ദേവികയെ വിളിക്കുന്നത്. ദേവികയ്ക്കും അത് ഇഷ്ടമാണ്. ആൺകുട്ടി ജനിക്കണമെന്ന് ആ​ഗ്രഹമുണ്ട്’ വിജയ് മാധവ് വ്യക്തമാക്കി.

about devika nambiar and vijay

More in serial news

Trending

Recent

To Top