സിനിമാ ചിത്രീകരണത്തിനിടെ അപകടം ; ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്!
സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്. ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്.
റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നടക്കാൻ കഴിയാത്തതിനാൽ വീൽ ചെയറിലിരുന്നാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യൻ പൊലീസ് ഫോഴ്‌സ്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ഒബ്‌റോയ്, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ ആകും റിലീസ് ചെയ്യുക.