Connect with us

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍

Bollywood

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരന്‍ സോനു ഗുപ്തയാണ് പിടിയിലായത്. ഗൂഢാലോചനയില്‍ സോനുവും പങ്കാളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് വെടിയുതിര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നീ പ്രതികളെ കച്ച്‌വെസ്റ്റ്, മുംബൈ പൊലീസാണ് തിങ്കളാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ക്കാന്‍ പ്രതികളെ വാടകയ്‌ക്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചിരുന്നു. ബിഹാറിലെ ചമ്പാരന്‍ സ്വദേശികളായ ഇവര്‍ ഫെബ്രുവരി 28ന് മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് യാത്രതിരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ പന്‍വേല്‍ നഗരത്തിന് സമീപമാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്. ഏപ്രില്‍ രണ്ടിന്, വിക്കി ഗുപ്ത നവി മുംബൈയിലെ ഒരു ഇരുചക്രവാഹന ഏജന്റില്‍ നിന്ന് 24,000 രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിള്‍ വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വെടിവയ്ക്കാനുള്ള പിസ്റ്റള്‍ അവരുടെ ഓപ്പറേറ്റര്‍ മുംബൈയില്‍ എത്തിച്ചുകൊടുത്തു.

സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവാരമുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ബൈക്കിനു പിന്നിലിരുന്ന് സാഗര്‍ പാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വെടിയുതിര്‍ത്ത ശേഷം ബാന്ദ്രയിലെ മൗണ്ട് മേരി ചര്‍ച്ചിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബോറിവലിയിലേക്ക് പോകുന്ന ലോക്കല്‍ ട്രെയിനില്‍ പ്രതികള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സൂറത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് പുഴയില്‍ ഉപേക്ഷിച്ചത്. നവി മുംബൈയിലെ കലംബോലിയില്‍ നിന്നാണ് മോട്ടോര്‍ സൈക്കിളിന്റെ യഥാര്‍ത്ഥ ഉടമയെ പോലീസ് ആദ്യം കണ്ടെത്തിയത്. ബൈക്ക് വാടകയ്ക്ക് എടുത്തപ്പോള്‍ ഇവര്‍ സ്വന്തം തിരിച്ചറിയല്‍ രേഖയാണ് ഉപയോഗിച്ചത്. പ്രതികള്‍ വീട് വാടകയ്ക്ക് എടുത്തപ്പോഴും സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയല്‍ രേഖകളാണ് ഇവരെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

More in Bollywood

Trending

Recent

To Top