Connect with us

ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍

Bollywood

ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍

ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍

അടുത്തിടെ തന്റെ മുംബൈയിലെ ബംഗ്ലാവ് മകള്‍ക്ക് എഴുതികൊടുത്തതിന് പിന്നാലെ അയോധ്യയിലെ സരയൂ നദിയോട് ചേര്‍ന്നുള്ള ‘ദ സരയു എന്‍ക്ലേവ്’ എന്ന പ്രൊജക്ടില്‍ അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയിരുന്നു. അയോധ്യ രാമക്ഷേത്രത്തിന് 15 മിനിറ്റ് ദൂരത്തിലാണ് ഈ സ്ഥലം. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റാണ് ഈ സ്ഥലത്തേയ്ക്ക്.

ഇപ്പോഴിതാ അമിതാഭ് ബച്ചനും മുംബൈയിലെ അലിബാഗില്‍ മറ്റൊരു സ്ഥലം കൂടി വാങ്ങിയെന്നാണ് വാര്‍ത്ത. അലിബാഗിലെ 20 ഏക്കര്‍ സ്ഥലം അമിതാഭ് ബച്ചന്‍ 10 കോടി ചെലവഴിച്ചാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ഫാം ഹൗസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.

അലിബാഗ് ബീച്ച്, വാര്‍സോളി ബീച്ച് തുടങ്ങിയ ബീച്ചുകള്‍ക്ക് പേരുകേട്ട കടലോര പട്ടണമായ അലിബാഗ് കുറച്ച് കാലമായി ഇന്ത്യന്‍ ഉന്നതര്‍ പ്രത്യേകിച്ച് സിനിമാ സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഡെസ്റ്റിനേഷനാണ് ഇവിടം.

ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനും, ദമ്പതികളായ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മുതല്‍ നടന്‍ രാഹുല്‍ ഖന്നയും ഫാഷന്‍ സ്‌റ്റൈലിസ്റ്റ് അനിത ഷ്രോഫ് അദാജാനിയയും അവരുടെ ഭര്‍ത്താവ് ഹോമി അദാജാനിയയും വരെ അലിബാഗില്‍ സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും കഴിഞ്ഞ വര്‍ഷം അലിബാഗില്‍ 1.5 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. പ്രഭാസ് നായകനായ കല്‍കിയാണ് അമിതാഭ് ബച്ചന്റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇതില്‍ അശ്വതാമാവ് എന്ന വേഷത്തിലാണ് അമിതാഭ് എത്തുന്നത്.

More in Bollywood

Trending

Recent

To Top