Connect with us

ബോളിവുഡി പാര്‍ട്ടികളില്‍ നിന്നും ആരാധ്യയെ മാറ്റി നിര്‍ത്തി ഐശ്വര്യ; കാരണം ഇത്

Bollywood

ബോളിവുഡി പാര്‍ട്ടികളില്‍ നിന്നും ആരാധ്യയെ മാറ്റി നിര്‍ത്തി ഐശ്വര്യ; കാരണം ഇത്

ബോളിവുഡി പാര്‍ട്ടികളില്‍ നിന്നും ആരാധ്യയെ മാറ്റി നിര്‍ത്തി ഐശ്വര്യ; കാരണം ഇത്

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. മികച്ച നടി എന്നതിലുപരി നല്ലൊരു അമ്മ കൂടിയാണ് ഐശ്വര്യ. മകള്‍ ആരാധ്യ ബച്ചന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തിലാണ് ആരാധ്യ ജനിച്ചതെങ്കിലും ബോളിവുഡ് സിനിമയില്‍ നിന്നും മകളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഐശ്വര്യ. അമ്മയുടെ കൂടെ ചില ഫിലിം ഫെസ്റ്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം ഐശ്വര്യ മകളെ ഒഴുവാക്കി നിര്‍ത്തുകയാണ്. ഇതിനെപ്പറ്റിയുള്ള ചില കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ അഭിനേതാക്കള്‍ ആണെങ്കിലും ആരാധ്യ അഭിനയത്തിലേക്ക് വരണമെന്ന് ഐശ്വര്യയ്ക്ക് തീരെ താല്പര്യമില്ല. ആയതിനാല്‍ മകളെ ബോളിവുഡിലേക്ക് അടുപ്പിക്കാതെ ഇരിക്കുകയാണ് നടി. മറ്റ് താരപുത്രിമാരും പുത്രന്മാരുമൊക്കെ ബിടൗണിലെ പാര്‍ട്ടികള്‍ക്ക് എത്താറുണ്ടെങ്കിലും ആരാധ്യ മാത്രം ഇതുവരെ അത്തരം പരിപാടികള്‍ക്ക് പോയിട്ടില്ലെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

മകളെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് പലപ്പോഴും നടി ശ്രമിക്കാറുള്ളത്. ഇതില്‍ നിന്നും ആകെ ഒരു മാറ്റമുണ്ടായത് അംബാനി കുടുംബത്തിലെ പരിപാടിയ്ക്ക് ആരാധ്യ എത്തിയതാണ്. അടുത്തിടെ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആരാധ്യ എത്തിയിരുന്നു. അന്ന് പുതിയ ഭാവത്തിലും മേക്കോവറിലും താരപുത്രി വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.

ഐശ്വര്യ റായി നിത അംബാനിയുമായി വളരെ അടുപ്പത്തിലാണ്. അതുകൊണ്ട് തന്നെ മകളെ അംബാനി കുടുംബത്തിലെ പാര്‍ട്ടിയില്‍ മാത്രം പങ്കെടുപ്പിക്കാന്‍ ഐശ്വര്യ ശ്രമിച്ചിരുന്നു. മുന്‍പ് പല തവണ ഐശ്വര്യയും മകളും താരകുടുംബത്തിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ല.

അതേ സമയം മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ നിരവധി താരപുത്രിമാര്‍ പങ്കെടുത്തിരുന്നു. അതുപോലെ താരപുത്രന്മാരുടെ ജന്മദിന പാര്‍ട്ടികളിലും ആരാധ്യ മാത്രം വിട്ടു നില്‍ക്കുകയാണ് പതിവ്. അടുത്തിടെ, കരണ്‍ ജോഹര്‍ തന്റെ മക്കളായ യാഷിന്റെയും റൂഹിയുടെയും ജന്മദിനത്തിനായി ഒരു ഗ്രാന്‍ഡ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പ്രമുഖരുടെ മക്കളടക്കം ഇതില്‍ പങ്കെടുത്തെങ്കിലും ആരാധ്യയും ഐശ്വര്യയും മാത്രം വന്നില്ല.

മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഐശ്വര്യ മകളെ വളര്‍ത്തുന്നത്. ഗ്ലാമര്‍ ലോകത്ത് ജീവിക്കുകയാണെങ്കിലും മകളെ കാഴ്ച വസ്തുവാക്കാന്‍ നടിയ്ക്ക് താല്‍പര്യമില്ല. ആരാധ്യ പുറത്തിറങ്ങുമ്പോഴെല്ലാം നന്നായി വസ്ത്രം ധരിച്ച് നടക്കുന്ന താരപുത്രി എന്ന പ്രശംസ ലഭിച്ചതും അങ്ങനെയാണ്. ഇറക്കം കുറഞ്ഞതോ, ശരീരം പ്രദര്‍ശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങളൊന്നും ഇതുവരെ ആരാധ്യ ധരിച്ചിട്ടില്ല.

മാത്രമല്ല അമ്മയുടെ കൈ പിടിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന അമ്മക്കുട്ടിയാണ് താരപുത്രി. ഒപ്പം ആരാധ്യയ്ക്ക് എല്ലാം തികഞ്ഞൊരു അമ്മയാവാന്‍ ഐശ്വര്യയ്ക്കും സാധിച്ചു. ഇക്കാര്യത്തില്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്താന്‍ അഭിഷേക് ഒരിക്കലും മടി കാണിക്കാറുമില്ല. ആരാധ്യക്ക് വേണ്ടി ഐശ്വര്യ എടുക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് അഭിഷേക് ബച്ചന്‍ ശ്രമിക്കാറുള്ളത്.

More in Bollywood

Trending