Connect with us

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ

Bollywood

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ നോട്ടപുളികളില്‍ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു.

സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീ ഷണിക്ക് ആധാരം. വേട്ടയാടല്‍ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറന്‍സ് ബിഷ്‌ണോയി പറയുന്നത്.ബിഷ്‌ണോയിയുടെ സംഘത്തിലെ സംപത് നെഹ്‌റ സല്‍മാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്‌ണോയി പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്‌റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.

More in Bollywood

Trending