Connect with us

നഗ്‌ന ഫോട്ടോഷൂട്ട് വിവാദം…പണി പാലും വെള്ളത്തിൽ! രണ്‍വീര്‍ സിംഗിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Bollywood

നഗ്‌ന ഫോട്ടോഷൂട്ട് വിവാദം…പണി പാലും വെള്ളത്തിൽ! രണ്‍വീര്‍ സിംഗിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നഗ്‌ന ഫോട്ടോഷൂട്ട് വിവാദം…പണി പാലും വെള്ളത്തിൽ! രണ്‍വീര്‍ സിംഗിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നഗ്‌ന ഫോട്ടോഷൂട്ട് വിവാദത്തില്‍ നടന്‍ രണ്‍വീര്‍ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. പൊലീസ് നേരിട്ട് നടന്റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു.

രണ്‍വീര്‍ സിങ്ങിന്റെ നഗ്‌ന ഫോട്ടോഷൂട്ടും തുടര്‍ന്ന് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പരാതിയിലാണ് ചേംബര്‍ പൊലീസ് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കള്‍ വില്‍ക്കല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 70കളിലെ പോപ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.

More in Bollywood

Trending

Recent

To Top