Connect with us

ക്യാപ്റ്റൻ സ്ഥാനം രാജി വച്ചത് വിരാട് കോഹ്‌ലിക്ക് വേണ്ടി – വെളിപ്പെടുത്തി എം എസ് ധോണി

Sports Malayalam

അപ്രതീക്ഷിതമായാണ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം രാജി വച്ചത്. കൂൾ ക്യാപ്റ്റനെന്ന ഖ്യാതി നേടിയ ധോണി , ക്യാപ്റ്റൻ സ്ഥാനം രാജി വച്ച ശേഷം കളിയിൽ തുടരുകയായിരുന്നു. പല കാര്യങ്ങളിലും ദീർഘ വീക്ഷണമുള്ള ധോണി ഇതും ചിലതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് ചെയ്തത് .

ദീർഘവീക്ഷണത്തോടെ കളിയെ സമീപിക്കുന്ന താരം ക്യാപ്റ്റൻസി സ്ഥാനം രാജിവച്ചതും ഇത്തരമൊരു കാരണത്തിന് വേണ്ടി തന്നെയാണെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

“2019 ലാണ് ഐസിസി ലോകകപ്പ്. എനിക്ക് ശേഷം സ്ഥാനമേറ്റെടുക്കുന്ന പുതിയ ക്യാപ്റ്റന് ലോകകപ്പിന് മുൻപ് ആവശ്യത്തിന് സമയം ലഭിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതി. അതിനായിരുന്നു എന്റെ രാജി,” റാഞ്ചിയിലെ ഒരു പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു.

“ക്യാപ്റ്റന് ആവശ്യത്തിന് സമയം കൊടുക്കാതെ ശക്തമായ ഒരു ടീമിനെ കണ്ടെത്താനാവില്ല. ഞാൻ കൃത്യസമയത്താണ് ക്യാപ്റ്റൻസി രാജിവച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു,” ധോണി പറഞ്ഞു.

M S Dhoni reveals why he resigned from captaincy of indian team

More in Sports Malayalam

Trending

Recent

To Top