“വെറും 14 വയസ് തോന്നിക്കുന്ന പയ്യൻ . അമ്മയോട് പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നതെന്ന് ഞാന്‍ സച്ചിനെ കളിയാക്കിയിരുന്നു “- സച്ചിൻ ടെണ്ടുൽക്കറെ കുറിച്ച് വസീം അക്രം
ക്രിക്കറ്റ് ലോകത്തെ കരുത്തരായ രണ്ടു താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും വസീം അക്രവും . സച്ചിനേക്കാൾ അഞ്ചു വർഷം സീനിയറാണ് വസീം അക്രം . സച്ചിനെത്തുമ്പോൾ വസീം ക്രിക്കറ്റ് ലോകത്ത് താരമാണ് . അന്ന് സച്ചിനോട് പറഞ്ഞ രസകരമായ ഒരു സംഭവത്തെ പങ്കു വയ്ക്കുകയാണ് വസീം അക്രം .
കരിയറിലെ ആദ്യ പാക്കിസ്ഥാന് പര്യടനത്തിനെത്തിയപ്പോള്‍ സച്ചിന് തെന്‍ഡുല്‍ക്കറെ കളിയാക്കിയിരുന്നതായാണ് വസിം അക്രം വെളിപ്പെടുത്തിയിരിക്കുന്നത് . സലാം ക്രിക്കറ്റ് 2018 എന്ന പരിപാടിയിലായിരുന്നു അക്രത്തിന്റെ വെളിപ്പെടുത്തല്‍.
‘സച്ചിനെക്കുറിച്ച് ഞങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ഇന്ത്യ-പാക് പര്യടനത്തിനെത്തുമ്പോള്‍ സച്ചിന് ഒരു സെന്‍സേഷനായിരുന്നു. വെറും 16 വയസ് മാത്രം പ്രായമുള്ള പയ്യന്. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ 14 വയസേ തോന്നിയുള്ളൂ. അമ്മയോട് പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നതെന്ന് ഞാന്‍ സച്ചിനോട് ചോദിച്ചിരുന്നു’ അക്രം പറഞ്ഞു.
എന്നാല്‍ അന്ന് അക്രം കളിയാക്കിയെങ്കിലും ഇരുവരും വളര്‍ന്ന് വലിയ താരങ്ങളായി മാറി. സച്ചിനെ ഒരുപാട് ബഹുമാനിക്കുന്ന താരമാണ് അക്രം. തിരിച്ചും അങ്ങനെ തന്നെയാണ്. സച്ചിനാണ് ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിലാക്കിയത്. 200 ടെസ്റ്റും 100 രാജ്യാന്തര സെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്. 500 ഏകദിന വിക്കറ്റ് നേടിയ രണ്ട് കളിക്കാരിലൊരാളാണ് വസിം അക്രം. തൊണ്ണൂറുകളില്‍ സച്ചിനും അക്രവും കളിക്കളത്തില്‍ പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...