പ്രിയങ്കയെയും നിക്കിനെയും വിരാടിനെയും അനുഷ്കയെയും ഒന്നിപ്പിച്ചത് ഒരേ വ്യക്തി ! ബോളിവുഡ് തിരഞ്ഞ ആ സ്ത്രീ !
By
കഴിഞ്ഞ വർഷം ബോളിവുഡിൽ കല്യാണ മാമാങ്കം ആയിരുന്നു . സോനം കപൂർ – ആനന്ദ് അഹൂജ , നേഹ ദൂപിയ – അംഗദ് ബേദി , രൺവീർ സിങ് – ദീപിക പദുകോൺ , പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് , നിഷ അംബാനി – ആനന്ദ് പിരാമൽ , അതിനും മുൻപ് വിരാട് – അനുഷ്ക എന്നിങ്ങനെ നീളുന്നു ആ വിവാഹ പരമ്പര .
വിരാട് അനുഷ്ക ജോഡികളാണ് ആദ്യം വിവാഹിതരായത് . ആ വിവാഹം ഒരു സ്വപ്ന തുല്യ അന്തരീക്ഷത്തിൽ ആയിരുന്നു. പിന്നീട് ആ വിവാഹത്തന്റെ അതെ ഭംഗിയും ചാരുതയും കണ്ടത് പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹത്തിൽ ആയിരുന്നു. കൗതുകമെന്തെന്നാൽ രണ്ടു വിവാഹത്തിനും ചുക്കാൻ പിടിച്ചത് ഒരേ വ്യക്തി ആണ് . ഒരേ സ്ത്രീ ആണ് .
ഇത്രയും നാൾ ബോളിവുഡ് ആ സ്ത്രീയെ തിരയുകയായിരുന്നു . അവരാണ് റ്റീന താർവാനി . ശാദി സ്‌ക്വാഡ് എന്ന ഇവന്റ് മാനേജ്മെന്റ്റ് ഫൗണ്ടർ ആണ് റ്റീനാ . അടുത്തിടെയാണ് അവർ ഒരു അഭിമുഖം പോലും നൽകാൻ തയ്യാറായത് .
അനുഷ്ക – വിരാട് വിവാഹത്തിന് ചുക്കാൻ പിടിക്കാൻ സാധിച്ചത് മുൻപുണ്ടായ ഞങ്ങളുടെ വർക്കുകൾ കണ്ടിട്ട് അവർ വലിച്ചതിനാലാണ്. താരതമ്യേന ഈ രംഗത്ത് പുതിയ ആളുകൾ ആയിട്ടും അവർ ഞങ്ങൾക്ക് വലിയ അവസരമാണ് നൽകിയത് . ഇതിനു ശേഷമാണ് പ്രിയങ്കയുടെ ടീം ഞങ്ങളെ ബന്ധപ്പെട്ടത് . പ്രിയങ്കയുടെയും നിക്കിൻ്റെയും വീവാഹ നിശ്ചയം മുതൽ തന്നെ ഞങ്ങൾക്ക് കൂടെ പ്രവർത്തിക്കാൻ സാധിച്ചതിനാൽ വിവാഹവും എളുപ്പമായി . റ്റീനാ പറയുന്നു.
വിരാടിൻ്റെയും അനുഷ്കയുടെയും വിവാഹം കുറച്ചു കൂടുതൽ സങ്കീർണം ആയിരുന്നു . കാരണം ഇറ്റലി , ഡൽഹി, മുംബൈ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായാണ് ചടങുകൾ നടന്നത് . എന്നാൽ പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ നിശ്ചയം അവസാന നിമിഷം പ്ലാൻ ചെയ്തതാണ്. അത് വളരെ വേഗം നടത്തേണ്ടതുണ്ടായിരുന്നു. ഈ രണ്ട് സാഹചര്യങ്ങളിലും, രണ്ട് പ്രോജക്റ്റുകൾക്കും വേണ്ടത്ര സമയം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ അവയുടെ ആവശ്യകതകൾ മനസ്സിലാക്കുന്നതിൽ ഞങ്ങൾ പരമാവധി ശ്രമിച്ചുവെന്നും ഞാൻ വിശ്വസിക്കുന്നു.ഇത് ജോലി കൂടുതൽ എളുപ്പമാക്കി. ടിന പറയുന്നു .
പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹത്തിലെ പ്രശസ്തമായ എൻ, പി ലോഗോയുടെ പിന്നിലെ ആശയവും അവർ വെളിപ്പെടുത്തി. ഒരു രാത്രി 10 മണിക്ക് ലോഗോ തീരുമാനിച്ചതായും അടുത്ത ദിവസം രാവിലെ 7 മണിയോടെ അത് നടപ്പിലാക്കിയതായും ഇത് അവസാന നിമിഷത്തെ ആവശ്യമായിരുന്നെന്നും ടീന പറഞ്ഞു.
tina tharwani the lady behind priyanka – nick and virat – anushka marriage