Connect with us

‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

Bollywood

‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

രണ്‍ദീപ് ഹൂഡയുടെ ചിത്രം ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ഇന്നാണ് തിയേറ്ററുകളില്‍ എത്തുക. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാകേഷ് സിംഗ് യാദവ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ ചിത്രത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയെ വിമര്‍ശിക്കുക എന്നതാണ് ഈ സിനിമയുടെ നേരിട്ടുള്ള ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മറ്റൊരു ആരോപണം . സിനിമ രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുമെന്നും , സിനിമയുടെ റിലീസ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ചിത്രം നിരോധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കണമെന്നും രാകേഷ് സിംഗ് യാദവ് പറയുന്നു.

More in Bollywood

Trending

Recent

To Top