Connect with us

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍

Actress

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മൃണാള്‍ ഠാക്കൂര്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് പറയുകയാണ് താരം. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറയുന്നു.

‘മാതാപിതാക്കള്‍ക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ല. അതുകൊണ്ട് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്. ഒരു സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷെ എത്രകാലം എനിക്ക് അങ്ങനെ പറയാന്‍ സാധിക്കും. ഒടുവില്‍ കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു.’

‘ചുംബനരംഗം ഉണ്ടെന്ന് കരുതി ഒരു സിനിമ ഉപേക്ഷിക്കാനാകില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അഭിനേതാവ് ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫര്‍ട്ട് അല്ലെങ്കില്‍ അതു പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു’ എന്നാണ് മൃണാള്‍ പറയുന്നത്.

അതേസമയം, ‘ദ ഫാമിലി സ്റ്റാര്‍’ ആണ് മൃണാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒരു ലിപ് കിസ് സീനില്‍ മൃണാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19. 78 കോടി രൂപ കളക്ഷന്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു.

സീതാരാമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മൃണാള്‍ പ്രേക്ഷക മനസില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഹായ് നാന്ന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന ‘പൂജ മേരി ജാന്‍’ എന്ന ചിത്രത്തിലാണ് നിലവില്‍ മൃണാള്‍ അഭിനയിക്കുന്നത്.

More in Actress

Trending

Recent

To Top