മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്‌ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും!
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക നല്‍കിയത്. ഇതിനു പിന്നാലെ താരപുത്രിയുടെ പ്രണയവും വിവാഹവും വിവാഹനിശ്ചയവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹശേഷം കേരളക്കര നോക്കിയിരിക്കുന്ന വിവാഹമാണ് മാളവികയുടേത്. മാളവികയുടെ വിവാഹം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഉണ്ടായിരിക്കുമെന്നാണ് ജയറാം അടുത്തിടെയൊരു അഭിമുഖത്തില്‍ പറഞ്ഞത്. രണ്ട് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടക്കുന്നതാണ് തന്റെ ആഗ്രഹമെന്ന് ജയറാം പറഞ്ഞിരുന്നു. കാളിദാസിന്റെയും വിവാഹം അടുത്ത വര്‍ഷം തന്നെയായിരിക്കും. എന്നാല്‍ രണ്ടു വിവാഹവും ഒരുമിച്ചാണോ അല്ലാതെയാണോ എന്നുള്ളതില്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല.
എന്നാല്‍ മാളവികയുടെ വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാകുന്നത്. മാളവികയും കാളിദാസിന്റെ ഭാവി വധു തരിണിയും ഒരുമിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റും വീഡിയോയുമൊക്കെയാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വൈറല്‍. നമുക്ക് ഇവര്‍ കണ്ട് പേരെയും കെട്ടിക്കാം എന്ന് പറഞ്ഞുകൊണ്ട് മാളവികയുടെയും വരന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അതോടെ കൊച്ചിയില്‍ ഇവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ നേരത്തെ മാവികയുടെ വിവാഹം ഗുരുവായൂരില്‍ വെച്ചാകും നടക്കുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്‍.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ജയറാമും പാര്‍വതിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദര്‍ശിച്ചിരുന്നതും വാര്‍ത്തയായിരുന്നു. ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കിയ ശേഷമാണ് ഇരുവരും രാജ്ഭവനില്‍ നിന്നും മടങ്ങിയത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്ന ശേഷം മാളവികയുടെ വിവാഹം ക്ഷണിക്കാനാണോ രണ്ട് പേരും ഗവര്‍ണറെ കണ്ടതെന്നായിരുന്നു പലരും സംശയം പ്രകടിപ്പിച്ചത്. സുരേഷ് ഗോപിയും രാധികയും മകളായ ഭാഗ്യയുടെ വിവാഹം ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നു. അതിനാല്‍ തന്നെ ജയറാം ഗവര്‍ണറെ കണ്ടത് മാളവികയുടെ വിവാഹം ക്ഷണിക്കാനാണെന്നാണ് കമന്റുകള്‍. പുടവയ്‌ക്കൊപ്പം വിവാഹക്ഷണകത്ത് നല്‍കിയെന്നും പറയപ്പെട്ടിരുന്നു.
അതേസമയം, കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. തരിണിയുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി കലിംഗരായര്‍.
തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്തു. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.