News
നടികര്‍ സംഘത്തിന്റെ ഓഡിറ്റോറിയം നിര്‍മ്മാണം; ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍
നടികര്‍ സംഘത്തിന്റെ ഓഡിറ്റോറിയം നിര്‍മ്മാണം; ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍
Published on
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഡിറ്റോറിയം നിര്‍മ്മാണത്തിന് ഒന്നരകോടി രൂപ സംഭാവന ചെയ്ത് നടന്‍ കമല്‍ഹാസന്‍. നടികര്‍ സംഘം ഭാരവാഹികളായ നാസര്‍, വിശാല്‍, കാര്‍ത്തി, പൂച്ചി മുരുകന്‍ എന്നിവര്‍ക്കാണ് താരം ചെക്ക് നല്‍കിയത്.
2017 ഏപ്രിലില്‍ കമല്‍ഹാസനും രജനികാന്തും തറക്കല്ലിട്ടതിന് ശേഷമാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ നിര്‍മ്മാണം നിലയ്ക്കുകയായിരുന്നു.
18 ഗ്രൗണ്ട് പ്രോപ്പര്‍ട്ടിയില്‍ 1000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഈ ഓഡിറ്റോറിയം അവാര്‍ഡ് ചടങ്ങുകള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. 800 പേര്‍ക്ക് ഇരിക്കാവുന്ന വിവാഹ മണ്ഡപവും 300 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ ഒരു മിനി ഹാളും ഉണ്ടാകും.
Continue Reading
You may also like...
Related Topics:Kamal Haasan