Connect with us

മാമ്മോദീസ കഴിഞ്ഞാല്‍ 3 ദിവസത്തേയ്ക്ക് കുഞ്ഞിനെ അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, വിചിത്ര നിര്‍ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

Actress

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഇപ്പോഴിതാ അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

സാന്ദ്ര തോമസിന്റെ കുറിപ്പ് ഇങ്ങനെ;

ഈ നാടിനിത് എന്തു പറ്റി!

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു….

  1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.
  2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.
  3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.
  4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല.
  5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്‌തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാള്‍ വാഴട്ടെ

Continue Reading
You may also like...

More in Actress

Trending

Recent

To Top