Actress
ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ചു, സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതായി സാനിയ ഇയ്യപ്പന്‍
ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ചു, സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതായി സാനിയ ഇയ്യപ്പന്‍
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.
ശേഷം ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.
എന്നാല്‍ അടുത്തിടെയാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചത്. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നതിനായിട്ടാണ് താരം ബ്രേക്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് സാനിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നതായി ആരാധകരെ അറിയിച്ചത്.
സിനിമയില്‍ അഭിനയിക്കാന്‍ അവധി ലഭിക്കാതായതോടെയാണ് ലണ്ടനിലെ പഠനം ഉപേക്ഷിച്ച് തിരിച്ചുവരാന്‍ താരം തീരുമാനിച്ചത്. വലിയ കഥ ചെറുതായി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു. എന്നാണ് സാനിയ കുറിച്ചത്.
യുകെയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വര്‍ഷമാണ് കോഴ്‌സ് ഉള്ളത്. ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ തെരഞ്ഞെടുത്തത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാനില്‍ ഉള്‍പ്പടെ നിരവധി സിനിമകളിലാണ് സാനിയയ്ക്ക് അവസരമുള്ളത്. ഇത് ഒഴിവാക്കാന്‍ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേയ്ക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നതെന്നാണ് വിവരം.
