Connect with us

ചിത്രത്തിൽ വിജയ്‌ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന

Actress

ചിത്രത്തിൽ വിജയ്‌ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന

ചിത്രത്തിൽ വിജയ്‌ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന

എപ്പോഴും നടീ നടന്മാരെ പറ്റിയുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.അതിന് കാരണം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം അറിയുന്ന അവരുടെ യഥാർത്ഥ ജീവിതം എങ്ങനെ ആണെന്ന് അറിയാനുള്ള ആകാംഷയാണ്.അത്തരത്തിൽ മിക്കപ്പോഴും ശ്രദ്ധ നേടുന്ന ഒരു നടിയാണ് സായി പല്ലവി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സായി പല്ലവി.പിന്നീട് മലയാളവും കടന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര നായികയായി സായി പല്ലവി മാറി ഇതിനിടയില്‍ താരത്തിന്റെ ചില നൃത്തവും നിലപാടുകളും ഒക്കെ വൈറലായി മാറുകയും ചെയ്തു. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കര്‍ശന നിര്‍ദേശങ്ങളാണ് നടി മുന്നോട്ടുവയ്ക്കാറുള്ളത് എന്നതാണ് പലപ്പോഴും കേള്‍ക്കുന്ന ഒരു കാര്യം. അങ്ങനെ കുറച്ചു നാളുകൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ച സായി പല്ലവിയുടെ വാർത്തയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

ദളപതി വിജയ് സിനിമ സായി പല്ലവി നിഷേധിച്ചുവെന്നയിരുന്നു ആ വാര്‍ത്ത.പാതിവസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടിരിന്നുവെന്നും . അത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് നടി വിജയ് സിനിമാ അവസരം നിഷേധിച്ചതെന്നുമായിരുന്നു വാർത്ത. സമാനമായ രീതിയില്‍ തല അജിത്തിന്റെ മുഹമ്മദില്‍ സായി പല്ലവിയെ നായികായയി ആദ്യം കാസ്റ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലേക്കുള്ള അവസരവും സായി പല്ലവി വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേ സമയം മുന്‍പ് വിജയുടെ കൂടെ അഭിനയിക്കുക എന്നത് തന്റെയൊരു ആഗ്രഹമാണെന്ന് സായി പറഞ്ഞിരുന്നു. സാധാരണയായി കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് സായി പല്ലവിയുടെ രീതി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി എല്ലാ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചപ്പോഴും ഈ പോളിസിയാണ് നടി നോക്കിയിട്ടുള്ളത്. വിജയ് ചിത്രത്തിലെ കഥയില്‍ തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നാണ് വിവരം.

അതെ സമയം അവസാനം ഇറങ്ങിയ ലിയോ എന്ന ചിത്രത്തിൽ തൃഷയ്ക്ക് പകരം സായി പലവിയെയാണ് ആദ്യം സമീപിച്ചതെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ഈ വാർത്തയോട് പ്രതികരിക്കാത്തതിനാൽ വാർത്തയിൽ വാസ്തവമുണ്ടോ എന്നത് വ്യക്തമല്ല.

More in Actress

Trending

Recent

To Top