Connect with us

“ഉദയനാണ് താരത്തിൽ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ച് പറഞ്ഞിട്ടൊന്നുമില്ല.സരോജ്‌കുമാറിന്റെ സണ്‍ഗ്ലാസിനെ പറ്റി പറഞ്ഞത് മമ്മൂട്ടിയെ പറ്റിയാണെന്നാണ് ചിലര്‍ പറഞ്ഞത്.” – റോഷൻ ആൻഡ്രൂസ്

Interviews

മലയാള സിനിമയിൽ സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉദയനാണ് താരം. സൂപ്പർഹിറ്റായ ചിത്രത്തിലൂടെ റോഷൻ ആൻഡ്രൂസ് ഒരു സിനിമ പ്രേമിയുടെയും രാജപ്പന്റെയും കഥ പ്രേക്ഷകരോട് പറഞ്ഞു. എന്നാൽ ഈ ചിത്രം ഒരുപാട് വിമർശനങ്ങളും നേരിട്ടിരുന്നു. അതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റോഷൻ ആൻഡ്രൂസ് തുറന്നു പറയുന്നു.

‘ഉദയനാണു താരം എന്ന ചിത്രം അതില്‍ അഭിനയിച്ചവരെ പറ്റിയാണ് പറയുന്നത് എന്ന അഭിപ്രായങ്ങള്‍ ഇന്നുമുണ്ട്. ശരിക്കും അങ്ങനെ ഒരു സംഭവമില്ല. കാരണം തിരക്കഥ വായിച്ചത് മോഹന്‍ലാലാണ്. ലാലേട്ടന് വേണമെങ്കില്‍ ആ സിനിമ വേണ്ടെന്ന് വയ്ക്കാമായിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വീകരിച്ച സിനിമ ആയിരുന്നു അത്. മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ച് അതില്‍ പറഞ്ഞിട്ടൊന്നുമില്ല. ആന്റണി ചേട്ടനെ പറ്റിയും പറഞ്ഞിട്ടില്ല. ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കിയതില്‍ നിന്നായിരിക്കാം അങ്ങനെ തോന്നിയത്.

സരോജ് കുമാര്‍ എല്ലാവരിലും ഉള്ള സരോജ് കുമാര്‍ ആണ്. സണ്‍ഗ്ലാസിനെ പറ്റി പറഞ്ഞത് മമ്മൂട്ടിയെ പറ്റിയാണെന്നാണ് ചിലര്‍ പറഞ്ഞത്. അങ്ങനെ പലരെ പറ്റിയും പറഞ്ഞു. കംപ്ലീറ്റ് ആളുകളുടെ മിശ്രിതമായിട്ടാണ് സരോജ് കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ആ സിനിമ ഉറപ്പായും ഒരാളെ പറ്റിയും അല്ല. ഞാന്‍ അത്തരമൊരു രീതിയില്‍ സിനിമ എടുക്കുകയുമില്ല. നവാഗതനായ എന്നെ സംബന്ധിച്ച് ഏറ്റവും രസകരമായി ഒരു സിനിമയുടെ കഥ പറയുക, ഒരു സിനിമ ഏറ്റവും ഭംഗിയായി എങ്ങനെ പറയാന്‍ പറ്റുന്നോ അത് പറയുക എന്ന് മാത്രമായിരുന്നു മനസ്സില്‍. ആ സിനിമയ്ക്ക് ശേഷം പലരും എന്നോട് പല അഭിപ്രായവും പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പലരും മിമിക്രി കാണിക്കുന്നു, അതിന്റെ പേരില്‍ അവര്‍ക്ക് മിമിക്രിക്കാരോട് ദേഷ്യം തോന്നാറില്ല. ഒരാള്‍ ഒരാളെ പറ്റിയുള്ള ചിത്രം വരക്കുകയാണ്, മുഖം കണ്ടപ്പോള്‍ അയാളല്ല താനെന്ന് പറയാന്‍ പറ്റുമോ? കാരിക്കേച്ചേഴ്സ് ആണ്, കാരിക്കേച്ചേഴ്‌സിന്റെ രീതിയാണ് അത് പ്രസന്റ് ചെയ്തിരിക്കുന്നത്.

ഉദയനാണ് തരത്തില്‍ ഞാന്‍ ഉണ്ട്. ഒരു സിനിമ സ്വപ്നം കാണുന്ന എല്ലാവരുടെയും വേദന അതിലുണ്ട്. ഇന്നും ഉദയഭാനുമാര്‍ കേരളത്തിലുണ്ട്, ഇനിയും ഉണ്ടാകും. രാജപ്പനുമുണ്ട്. ടോട്ടല്‍ സിനിമയുടെ, ആള്‍ക്കാരുടെ മനോഭാവവും അവരുടെ കാര്യങ്ങളെ പറ്റിയുള്ള കാരിക്കേച്ചറുമായിട്ടാണ് രാജപ്പനെ അവതരിപ്പിച്ചത്.

ഉദയന്റെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ രണ്ടു മൂന്നു കഥകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്നും മോഷ്ടിക്കപെടുന്നുണ്ട്. എട്ടു പത്തു നിര്‍മാതാക്കള്‍ വേണ്ടെന്നു വച്ച സിനിമയാണ് ഉദയനാണു താരം. ശ്രീനിയേട്ടനോട് വണ്‍ലൈന്‍ ആണ് പറഞ്ഞത്. പുള്ളിക്കത് ഇഷ്ടമായി. പക്ഷേ, ശ്രീനിയേട്ടന്റെ കയ്യില്‍ നിന്നും തിരക്കഥയായി കിട്ടാന്‍ നാല് വര്‍ഷം അലഞ്ഞു. നടന്‍മാര്‍ ഒന്ന് രണ്ടു തവണ മാറിമറിഞ്ഞു. ആദ്യം ലാലേട്ടനെ നിശ്ചയിച്ചു. അദ്ദേഹത്തിന്റെ ഡേറ്റിന് പ്രശ്‌നം വന്നപ്പോള്‍ ജയറാമേട്ടനെ ഫിക്‌സ് ചെയ്തു, അഡ്വാന്‍സും കൊടുത്തു. അദ്ദേഹവും പോയി. അവസാനം ലാലേട്ടനിലേക്ക് തന്നെയെത്തി. ആ സിനിമയില്‍ ആരൊക്കെ ചെയ്യണമെന്ന് ഒരു വിധി നേരത്തേയുണ്ട്. അതുപോലെ തന്നെ സംഭവിച്ചു.” – റോഷൻ ആൻഡ്രൂസ് പറയുന്നു .

roshan andrews about udhayananu thaaram

Continue Reading

More in Interviews

Trending

Recent

To Top